കോഴിക്കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണച്ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് നൽകാനുള്ള മുസ്‌ലിംലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനത്തിന് ദേശീയ സെക്രേട്ടറിയറ്റ് അംഗീകാരം നൽകി. കോഴിക്കോട്ട് ചേർന്ന സെക്രേട്ടറിയറ്റ് തീരുമാനം സ്വാഗതം ചെയ്തതായി യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരം തകര്‍ക്കുന്ന വിധമാണ് കേന്ദ്ര സര്‍ക്കാർ പ്രവര്‍ത്തനമെന്നും ഫെഡറല്‍ സംവിധാനത്തിെൻറ ആത്മാവ് നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചെന്നും യോഗകാര്യങ്ങള്‍ വിശദീകരിച്ച ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.
തെരഞ്ഞെടുപ്പുകൾ റമദാൻ നോമ്പിെൻറ സമയത്താവരുതെന്നും യോഗം ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ പാര്‍ട്ടി കമ്മിറ്റികള്‍ ദേശീയ തലത്തിൽ പുനഃസംഘടിപ്പിക്കും. ഇത് ജൂണില്‍ പൂര്‍ത്തിയാക്കും. ദേശീയ പ്രസിഡൻറ് ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രേട്ടറിയറ്റ് യോഗം ദേശീയ രാഷ്ട്രീയകാര്യ ഉപദേശക ബോര്‍ഡ് ചെയര്‍മാനും സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിൽ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി ലീഗ് സംഘം ഉടൻ ഡല്‍ഹിക്ക് പോകും.
കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി നിയമവാഴ്ച ഇല്ലാത്ത സ്ഥിതിയാണ്. മധ്യപ്രദേശിലടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ ബി.ജെ.പി ഭരണകൂടം അക്രമം അഴിച്ചുവിടുന്നു. അസമില്‍ പൗരത്വത്തിെൻറ പേരില്‍ ജനങ്ങളെ പുറത്താക്കുന്ന നടപടി തുടരരുത്. പൗരത്വനിയമം പോലെ പുതിയ നിയമങ്ങളിലെ നിയമവിരുദ്ധത നിയമപരമായി തന്നെ പാർട്ടി അഭിഭാഷകരുടെ നേതൃത്വത്തിൽ നേരിടും. അസമിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുമ്പുള്ള ചര്‍ച്ചക്കായി യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനെയും ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിനെയും ചുമതലപ്പെടുത്തി.
പ്രവാസി വോട്ട് ഗള്‍ഫിലുള്ളവർക്ക് നൽകാത്ത നീക്കം പ്രതിഷേധാർഹമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് മാറുേമ്പാൾ ദേശീയ ഭാരവാഹികളില്‍ മാറ്റം വരുന്നതിൽ തീരുമാനമായില്ലെന്നും ചോദ്യത്തിന് മറുപടിയായി നേതാക്കൾ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഖാദര്‍ മൊയ്തീന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, അഡ്വ. നൂര്‍ബീന റഷീദ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.