മലപ്പുറം: റോഡ് നികുതിയിൽ കുടിശ്ശിക വന്ന തുക അടച്ച് ഇൻഡിഗോ എയർലൈൻസ്. ചൊവ്വാഴ്ച ഫറോക്കിൽ പിടികൂടിയ ബസിന്‍റെ പിഴ ബുധനാഴ്ച അടച്ചിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നികുതി അടക്കാതെ മറ്റൊരു ബസ് കൂടിയുള്ളതായി കണ്ടെത്തി. ഇതിന്‍റെ നികുതി അടക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് മലപ്പുറം ആർ.ടി ഓഫിസിൽനിന്ന് നോട്ടീസ് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈനായി വ്യാഴാഴ്ചയാണ് തുക അടച്ചത്.
രണ്ട് ബസുകളുടെയും നികുതി ഇൻഡിഗോ അടച്ചതായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ സി.വി.എം. ശരീഫ് 'മാധ്യമ'ത്തോട് പറഞ്ഞു. കുടിശ്ശികയും പിഴയുമായി അടക്കാൻ ആവശ്യപ്പെട്ട 44,790 രൂപയാണ് ഓൺലൈനായി അടച്ചത്. ഫറോക്കിൽ പിടികൂടിയ ബസിന്‍റെ 42,150 രൂപയും കഴിഞ്ഞ ദിവസം ഇൻഡിഗോ അടച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള നികുതി കുടിശ്ശികയാണ് പിഴ അടക്കം മോട്ടോർ വാഹനവകുപ്പ് ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.