പാലക്കാട്: ഉത്തരവുകളേറെ ഇറങ്ങിയെങ്കിലും കുറിപ്പടിയിൽ മാറ്റം വരുത്താതെ ഡോക്ടർമാർ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഫാര്‍മസിസ്റ്റുകളുടെ സംഘടനയുമെല്ലാം ഡോക്ടര്‍മാരുടെ മോശം കൈപ്പടക്കെതിരെ രംഗത്തുവന്നെങ്കിലും എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ കുറിപ്പടി എഴുതാൻ ഡോക്ടര്‍മാര്‍ ഇപ്പോഴും സന്നദ്ധരല്ല.
ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും അനുശാസിക്കേണ്ട സദാചാര സംഹിതകളില്‍ മരുന്ന് കുറിപ്പടികള്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി എഴുതണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലരും പാലിക്കാറില്ല. മരുന്നുകളുടെ പേര് രാസനാമത്തിൽ വലിയ അക്ഷരത്തിൽ അളവ് സഹിതം വ്യക്തമായി എഴുതണം.
രോഗിയുടെ പേര്, പ്രായം എന്നിവ ചേർക്കണമെന്നും കുറിപ്പടികളുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ ഗ്രീവൻസ് ആൻഡ് മോണിറ്ററിങ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർമാരോട് ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടത് 2016ലാണ്. മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു അത്.
കുറിപ്പടികൾ കമ്പ്യൂട്ടറിൽ തയാറാക്കി, പ്രിന്റ് എടുത്ത് നൽകിയാൽ രോഗികൾക്കും, മെഡിക്കൽ സ്റ്റോറുകൾക്കും സൗകര്യപ്രദമാകും. ഡോക്ടർമാർക്ക് സമയലാഭവുമുണ്ടാകും. ചില ഡോക്ടർമാർ ഇത് തുടരുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും കുറിപ്പടിയുമായാണ് മുന്നോട്ടുപോകുന്നതെന്നും സർക്കാർ ഇക്കാര്യത്തിൽ നിർദേശം നൽകണമെന്നും സീനിയർ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.