നെടുമങ്ങാട്: മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ കുടുങ്ങി ജനങ്ങൾ വഞ്ചിതരാകരുതെന്നും സഹകരണ മേഖലയാകെ കുഴപ്പമാണെന്ന് വരുത്താൻ നടക്കുന്ന ഗൂഢ ശ്രമങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനവും കേരളത്തിലെ ജനങ്ങളും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണുള്ളതെന്നും സാധാരണക്കാരെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെടുത്തിയത് സഹകരണ മേഖലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ. അനിൽകുമാർ, അടൂർ പ്രകാശ് എം.പി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകല, എസ്. മിനി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദീൻ, മോഹൻദാസ് കോളജ് ഓഫ് എൻജീനിയറിങ് ചെയർമാൻ ജി. മോഹൻദാസ്, ആർ. ജയദേവൻ, ആനാട് ജയൻ, ഡി.എ. രജിത് ലാൽ, ആട്ടുകാൽ അജി, രാമചന്ദ്രൻ നായർ, വഞ്ചുവം ഷറഫ്, ഉമ്മാത്ത് ശശിധരൻ നായർ, കെ.പ്രഭകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.