ചാത്തന്നൂർ: കുപ്രസിദ്ധ മോഷ്ടാവ് പാരിപ്പള്ളി പൊലീസിെൻറ പിടിയിലായി. ബാബു എന്ന തീവെട്ടി ബാബു (58) ആണ് പിടിയിലായത്. വെള്ളിയാഴ്ച പാരിപ്പള്ളിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാൾ പിടിയിലായത്.
തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലും ചടയമംഗലം, കൊട്ടാരക്കര സ്റ്റേഷനുകളിലുമായി ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.
പാരിപ്പള്ളി സി.ഐ രൂപേഷ് രാജ്, എസ്.ഐമാരായ നൗഫൽ, അനീസ, സി.പി.ഒമാരായ രാജേഷ്, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പേരൂർക്കട പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.