കൊച്ചി: മാരക ജന്തുജന്യരോഗങ്ങൾക്കൊപ്പം പകർച്ചവ്യാധികളും വ്യാപകമാകുന്നത് നി യന്ത്രിക്കാൻ, നിരന്തര രോഗനിരീക്ഷണവും ‘ഏകാരോഗ്യ’ സമീപനവും ഇല്ലാത്ത് കേരളത്തി ന് തിരിച്ചടിയാകുന്നു. വർഷങ്ങൾക്കുമുമ്പ് ഡെങ്കിപ്പനി കേരളത്തെ പിടിച്ചുലച്ചപ്പേ ാൾ ഇത്തരമൊരു ആവശ്യം ഉയർന്നിരുന്നു. പിന്നീട് നിപ കേരളത്തെ മുൾമുനയിൽ നിർത്തിയപ ്പോഴും ഈ ആവശ്യം ഉയർന്നു. എന്നാൽ, അന്നൊന്നും ഇൗ ആവശ്യത്തിന് വേണ്ടത്ര പരിഗണന ലഭിച്ച ില്ല. ഇപ്പോൾ കൊറോണകൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആവശ്യം വീണ്ടും പ്രസക്തമ ാവുകയാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് പി.കെ. ശ്രീമതി ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ നാഷനൻ സെൻറർ ഫോർ ഡിസീസ് കൺട്രോളിന് (എൻ.സി.ഡി.സി) സമാനമായി പകർച്ചവ്യാധി പ്രതിരോധവും സാംക്രമികരോഗ നിയന്ത്രണവും ലക്ഷ്യമിട്ട് ഒരുസ്ഥാപനം തുടങ്ങാൻ തലസ്ഥാനത്ത് സ്ഥലം കണ്ടെത്തിയെങ്കിലും അതും വിസ്മൃതിയിലായി.
സമീപകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപകമാകുന്നത് ജീവികളിൽനിന്ന് പകരുന്ന രോഗങ്ങളാണ്. മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന മരുന്നും നിയന്ത്രണങ്ങൾകൊണ്ടും ഇവ തുടച്ചുനീക്കാൻ കഴിയില്ല.
അതിനാൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വൺ ഹെൽത്ത് അഥവാ ഏകാരോഗ്യ സമീപനം വേണമെന്നാണ് പ്രധാന ആവശ്യം. അതിന് ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കൃഷി വകുപ്പ്, വനം-പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ സംയുക്ത ഇടപെടലുകൾ അനിവാര്യമാണ്.
മണ്ണിെൻറയും മനുഷ്യെൻറയും ജന്തുജാലങ്ങളുടെയും ആരോഗ്യം ഒരുപോലെ ഉറപ്പാക്കിയാൽ മാത്രമേ പുതിയ രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽനിന്നും മുക്തമാകാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗത്തെ നിർമാർജനം ചെയ്യണമെങ്കിൽ വാഹകരായ ജീവജാലങ്ങളിൽനിന്ന് രോഗാണുക്കളെ തുടച്ചുനീക്കണം. അത് ആരോഗ്യവകുപ്പിന് മാത്രം സാധിക്കില്ല. മൃഗസംരക്ഷണവകുപ്പിെൻറ ഇടപെടൽ അത്യാവശ്യമാണ്. ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ), നാഷനൻ സെൻറർ ഫോർ ഡിസീസ് കൺട്രോളും(എൻ.സി.ഡി.സി) ഈ നിർദേശം ശക്തമായി മുന്നോട്ടുവെക്കുന്നു. അത്തരത്തിൽ ഏകോപനപരമായി ചികിത്സയും ഗവേഷണവും മരുന്നുകളുടെയും വാക്സിനുകളുടെയും കണ്ടെത്തലുകളും നടത്തണമെന്നാണ് ആവശ്യം.
എട്ടിൽ ഏഴും മാരക ജന്തുജന്യരോഗം
കൊച്ചി: അതിജാഗ്രത പുലർത്തേണ്ട എട്ടുരോഗത്തിെൻറ പട്ടികയിൽ ഏഴും ജന്തുജന്യരോഗങ്ങളെന്ന് ലോകാരോഗ്യസംഘടന. ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങളാണിവയെന്നാണ് ഡബ്ല്യു.എച്ച്.ഒ വെളിപ്പെടുത്തിയത്. ക്രിമിയൻ കോംഗോ ഹെമറാജിക് ഫീവർ, എബോള വൈറസ്, മാർബർഗ് വൈറസ്, ലാസ ഫീവർ, സാർസ്, മെർസ് കൊറോണ വൈറസ്, നിപ, ഹെനിപ, റിഫ്റ്റ് വാലി ഫീവർ, സിക കൂടാതെ രോഗകാരണമെന്തെന്ന് കണ്ടെത്താത്തതും എന്നാൽ, ലോകവ്യാപകമായി അതിശക്തമായി പടർന്നുപിടിക്കാൻ ഇടയുള്ളതുമായ ഡിസീസ് എക്സ് തുടങ്ങിയവയായിരുന്നു പട്ടികയിൽ.
കേരളത്തെ പിടിച്ചുലച്ച നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചതോടെയാണ് വവ്വാലുകളിലെ അപകടം ബോധ്യമായത്. പഴങ്ങൾ ഭക്ഷിക്കുന്ന 36 വവ്വാലുകളുടെ പരിശോധനയിൽ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. കാലാവസ്ഥവ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും എങ്ങനെ പുതിയ പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നതിെൻറ പ്രത്യക്ഷ ഉദാഹരണമാണ് മലേഷ്യയിലെ നിപബാധ. വവ്വാലുകളിൽനിന്ന് പന്നികളിലേക്കും പന്നികളിൽനിന്ന് പന്നിക്കർഷകരിലേക്കും രോഗം പകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.