അന്തിക്കാട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കിഴുപ്പിള്ളിക്കരയിൽ യുവാക്കളെ വീടുകയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ (23) എന്ന ബ്രാവോയെയാണ് അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ അറസ്റ്റ് ചെയ്തത്. കിഴുപ്പിള്ളിക്കര പൊറ്റേക്കാട്ട് ഹരികൃഷ്ണൻ (26), നടുത്തുള്ളൻ വീട്ടിൽ മിഥുൻ (27) എന്നിവരെയാണ് ആക്രമിച്ചത്.
കഴിഞ്ഞമാസം 28ന് കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു ആക്രമണം. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി പൊറ്റേക്കാട്ട് ചന്ദ്രശേഖരന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം വീട്ടിലെത്തിയ ഹരികൃഷ്ണനെയും സുഹൃത്ത് മിഥുനേയും പ്രതി കൈയിൽ കരുതിയിരുന്ന ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
കാലിലും മുഖത്തുമാണ് അടിയേറ്റത്. ആക്രമണ ശേഷം തിരിച്ചുപോയ അനന്തകൃഷ്ണൻ കുറച്ചുസമയത്തിനുശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ബൈക്കിലെത്തി വടിവാൾ വീശി സമീപത്തെ വീടുകളിലും പൊതുവഴിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മടങ്ങി. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അനന്തകൃഷ്ണൻ. അഡീഷനൽ എസ്.ഐ കൊച്ചുമോൻ, ജി.എസ്.സി.പി.ഒ മഹേഷ്, ഷിജീഷ്, കമൽകൃഷ്ണ, സുർജിത്ത്, അഭിലാഷ്, ബിനോയ്, വിബിൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.