കോഴിക്കോട്: വിവരാവകാശ മറുപടിയിൽ പേരു വെക്കാത്ത ഉദ്യോഗസ്ഥർക്ക് എട്ടിെൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസർമാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ. കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷെൻറ നടപടി.
കൂത്താട്ടുകുളം നഗരസഭയിൽ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം. ജോൺ, ബേപ്പൂർ പോർട്ട് ഓഫീസിലെ ഡയരക്ടറുടെ അസിസ്റ്റൻറ് സി. അനിത എന്നിവരെ കൊണ്ടാണ് കമ്മിഷൻ സ്വന്തം പേരും ഫോൺ നമ്പറും 100 പ്രാവശ്യം വീതം എഴുതിപ്പിച്ചത്.
ഇഗ്നേഷ്യസ് ഇപ്പോൾ തദ്ദേശസ്വയം ഭരണ വകുപ്പിൽ കോഴിക്കോട് റീജിനൽ ഓഫീസിലെ എൻജിനീയറാണ്. വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയപ്പോൾ വിവരം നൽകരുതെന്നായിരുന്നു ഉദ്യോഗസ്ഥെൻറ ലക്ഷ്യമെന്ന് കമ്മിഷന് തെളിവെടുപ്പിനിടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്മിഷെൻറ നടപടി. പേരു വെക്കാൻ മറന്നുപോയെന്ന് ഇരുവരും പറഞ്ഞതിനെ തുടർന്ന് കമ്മിഷണർ എ. അബ്ദുൾ ഹക്കിം പേരു ഫോൺ നമ്പറും 100 പ്രാവശ്യം എഴുതാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.