കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ ഐ.എൻ.എൽ. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ നവലിബറൽ ആശയങ്ങൾ അടിച്ചേൽപിക്കുകയാണെന്ന ആശങ്ക ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് ഐ.എൻ.എൽ പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോ ആവരുത്. പുതിയ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് അറുതി വരുത്താനും ചില വിഭാഗങ്ങളുടെ ഉത്കണ്ഠ അകറ്റാനും ജനകീയ ചർച്ചക്ക് അവസരമൊരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ നിയോജക മണ്ഡലം സമ്മേളനങ്ങൾ സെപ്റ്റംബർ 15ന് മുമ്പും ജില്ല സമ്മേളനങ്ങൾ 30ന് മുമ്പും പൂർത്തിയാക്കും.
തിരുവനന്തപുരം: ഒരു വിദ്യാലയത്തിലും ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് സംശയത്തിനിടവരുത്താത്തതാണെന്നും മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ ഇടത് സർക്കാറിന് തുല്യത യൂനിഫോം നടപ്പാക്കുന്ന കാര്യത്തിൽ ഒരു നിർബന്ധവുമില്ല. ഇക്കാര്യം സ്പഷ്ടമായും സംശയത്തിന് ഇടനൽകാത്തവിധവും വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സമരങ്ങളിൽനിന്ന് പിൻവാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.