കോഴിക്കോട്: സമസ്തയുടെ സ്വതന്ത്ര അസ്തിത്വം അംഗീകരിക്കാൻ മുസ്‍ലിം ലീഗ് നേതൃത്വം തയാറാവണമെന്ന് െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
സുന്നികളുടെ ആധികാരിക പണ്ഡിതസഭയായ സമസ്ത പാർട്ടിയുടെ കീഴ്ഘടകമാണെന്ന ചില ലീഗ് നേതാക്കളുടെ വിവരക്കേടാണ് ഇപ്പോൾ പുകയുന്ന അസ്വാരസ്യങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സമസ്തയുടെ അന്തസാർന്ന അസ്തിത്വവും വ്യക്തിത്വവും ഉയർത്തിപ്പിടിക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ആർജവമുള്ള നീക്കങ്ങൾ ലീഗ് നേതാക്കളെ എരിപൊരി കൊള്ളിക്കുന്നുണ്ട്. അതുകൊണ്ടാണ് ജിഫ്രി തങ്ങളെ വ്യക്തിഹത്യ നടത്താനും തരവും സമയവും കിട്ടുമ്പോഴെല്ലാം ലീഗ് ജനറൽ സെക്രട്ടറി അടക്കമുള്ളവർ അധിക്ഷേപങ്ങൾ ചൊരിയാനും മുന്നോട്ടുവരുന്നത്.
ലീഗിന്റെ മാന്യത തൊട്ടുതീണ്ടാത്ത ഈ നിലപാടിനെതിരെ മുസ്‍ലിം സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.