​​ഐ.എൻ.എൽ: വഹാബ്​ വിഭാഗത്തിനെതിരെ ആ​​​ൾ​​​മാ​​​റാ​​​ട്ടം, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി കേ​​​സെടുക്കണ​മെന്ന് മറുവിഭാഗം

കോ​​​ഴി​​​ക്കോ​​​ട്​: മു​​​ൻ സം​​​സ്​​​​ഥാ​​​ന പ്ര​​​സി​​​ഡ​​​ൻ​​​റ് എ.​​​പി. അ​​​ബ്ദു​​​ൽ വ​​​ഹാ​​​ബ​​​ട​​​ക്കം 11 പേ​​​ർ​​​ക്കെ​​​തി​​​രെ ആ​​​ൾ​​​മാ​​​റാ​​​ട്ടം, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി കേ​​​സ്​ ര​​​ജി​​​സ്​​​​റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഐ.​​​എ​​​ൻ.​​​എ​​​ൽ സം​​​സ്​​​​ഥാ​​​ന നേ​​​തൃ​​​ത്വം പൊ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.  ജ​​​ന.​​ സെ​​​ക്ര​​​ട്ട​​​റി കാ​​​സിം ഇ​​​രി​​​ക്കൂ​​​ർ കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ൺ പൊ​ലീ​സ്​ സ്​​​​റ്റേ​​​ഷ​​​ൻ എ​​​സ്.​​​എ​​​ച്ച്.​ഒ​​​ക്കാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

2022 ഫെ​​​ബ്രു​​​വ​​​രി 13ന് ​​​ഐ.​​​എ​​​ൻ.​​​എ​​​ൽ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​ത്തി​ന്റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ​​കോ​​​ഴി​​​ക്കോ​​​ട് സ​​​ബ്കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച താ​​​ൽ​​​ക്കാ​​​ലി​​​ക ഇ​​​ൻ​ജ​ങ്ഷ​ൻ കാ​റ്റി​ൽ ​പ​​​റ​​​ത്തി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​യി​ൽ വ്യ​ക്ത​മാ​ക്കി.

നാ​​​സ​​​ർ കോ​​​യ ത​​​ങ്ങ​​​ൾ, കെ.​​​പി. ഇ​​​സ്​​​​മാ​​​ഈ​​​ൽ, എ​​​ൻ.​​​കെ. അ​​​ബ്ദു​​​ൽ അ​​​സീ​​​സ്, ശ​​​ർ​​​മ​​​ത് ഖാ​​​ൻ, ബ​​​ഡേ​​​രി ബ​​​ഷീ​​​ർ, മ​​​നോ​​​ജ് സി. ​​​നാ​​​യ​​​ർ, ഒ.​​​പി.​​​ഐ കോ​​​യ, സ​​​ക്ക​​​രി​​​യ എ​​​ളേ​​​റ്റി​​​ൽ, കെ.​​​കെ. മു​​​ഹ​​​മ്മ​​​ദ് മാ​​​സ്​​​​റ്റ​​​ർ, റ​​​ഫീ​​​ഖ് അ​​​ഴി​​​യൂ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് പ​രാ​തി.

Tags:    
News Summary - INL groupism: Kassim irikkur files complaint against Wahab group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.