ന്യൂഡൽഹി: ഐ.എൻ.എൽ കേരള ഘടകം പിളർന്നതിന് പിന്നാലെ പാർട്ടി അഖിലേന്ത്യാ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് പാർട്ടിയിലെ വിഷയങ്ങൾ ധരിപ്പിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര വിഷയങ്ങളിൽ സി.പി.എം ഇടപെടാറില്ലെന്ന് യെച്ചൂരി നേതാക്കളോട് പ്രതികരിച്ചു.
പാർട്ടിയിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെയും ഇടതുമുന്നണി കൺവീനറെയും ധരിപ്പിക്കുമെന്നും അഖിലേന്ത്യാ നേതൃത്വമെന്ന നിലയിലാണ് കണ്ടതെന്നും യെച്ചൂരിയോട് പറഞ്ഞുവെന്ന് സുലൈമാൻ വ്യക്തമാക്കി.
പാർട്ടി യോഗം ബഹിഷ്കരിച്ചിറങ്ങിയവരെ പുറത്താക്കിയതാണെന്നും പിളർപ്പുണ്ടായിട്ടില്ലെന്നും യെച്ചൂരിയെ ധരിപ്പിച്ചു. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചേർന്ന് ഒരു മുന്നണിയായി പോകുന്നത് സംബന്ധിച്ച് യെച്ചൂരിയുമായി ചർച്ച നടത്തിയെന്നും സുലൈമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.