യു.ഡി.എഫിനെ പിന്തുണക്കുന്നു എന്നത്​ തെറ്റായ പ്രചാരണം -ഇന്നസെന്‍റ്​

ഇരിങ്ങാലക്കുട: ഫെയ്‌സ് ബുക്കിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ സിനിമ താരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെൻറ്​ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൃശൂര്‍ റൂറല്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും എല്‍.ഡി.എഫി​െൻറ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്​തിരുന്നു.

എന്നാല്‍ യു.ഡി.എഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തുകയും ഇതിനായി വ്യാജ പോസ്​റ്ററുകളും പ്രസ്​താവനകളും ഫെയ്‌സ്ബുക്ക്, വാട്​സ്​ആപ്​, ടെലഗ്രാം എന്നിവയിലൂടെ പ്രചരിപ്പിക്കുകയുമാ​ണെന്ന്​ അദ്ദേഹം പരാതിയിൽ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ ഈ പ്രചാരണത്തിന്​ മറുപടി നല്‍കിരുന്നു. എന്നിട്ടും വ്യാജ പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ്​ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതെന്ന് ഇന്നസെൻറ്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.