ആലപ്പുഴ: ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഇന്നസെൻറ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള് ളാപ്പള്ളി നടേശനെ സന്ദർശിച്ചു. തെരഞ്ഞെടുപ്പിനു മുമ്പ് സമുദായ നേതാക്കളെ നേരിൽ കാണുന്നതിൻറെ ഭാഗമായി കണിച്ചു കുളങ്ങരയിലെ വസതിയിലെത്തിയാണ് ഇന്നസെൻറ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീട്, ഇരുവരും സംയുക്ത വാർത്താസമ്മേനവും നടത്തി.
സമുദായ നേതാക്കളിൽ അടുപ്പമുള്ളവരെ കണുമെന്ന് ഇന്നസെൻറ് പറഞ്ഞു. എൻ.എ സ്.എസ് നേതൃത്വത്തെ ഇതുവരെ കണ്ടിട്ടില്ല. എൻ.എസ്.എസിലെ പരിചയക്കാരെയും സുഹൃത്തുക്കളെയും കണ്ട് പറയും. എന്നാൽ ച ങ്ങനാശ്ശേരിയിൽ സന്ദർശനം നടത്തില്ലെന്നും ഇന്നസെൻറ് വ്യക്തമാക്കി.
ക്രിസ്ത്യൻ പുരോഹിതൻമാരെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ എന്തെങ്കിലും വ്യത്യസ്തത തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് പണ്ടൊക്കെയായിരുന്നു അരിവാൾ ചുറ്റിക നക്ഷത്രത്തോട് ക്രിസ്ത്യാനികൾക്ക് എതിർപ്പെന്നും ഇപ്പോൾ എല്ലാവർക്കും ബുദ്ധിവെച്ചുവെന്നുമായിരുന്നു ഇന്നസെൻറിൻറെ മറുപടി. ഇപ്പോൾ ആളുകളെ നോക്കിയാണ് വോട്ട് ചെയ്യുന്നത്. കൂടാതെ പാർട്ടി ചിഹ്നം കിട്ടിയതു മൂലം കടുത്ത പാർട്ടി പ്രവർത്തകരുടെ വോട്ടും ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കാൻസർ ബാധിതരുടെ പരിപാടികൾക്ക് പോയപ്പോൾ നിർബന്ധപൂർവം പണം വാങ്ങിയെന്ന ആരോപണത്തിന് അത് ആരോപണം മാത്രമാണെന്നായിരുന്നു മറുപടി. സിനിമാക്കാർ പല സ്ഥലങ്ങളിലും ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ പണം വാങ്ങാറുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം സമയമില്ലാത്തതിനാൽ ഇത്തരം പരിപാടികൾക്കൊന്നും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തിൽ നിന്ന് മുക്തിനേടി അടുത്ത അംഗം കുറിക്കാൻ ഇന്നസെൻറിന് സാധിച്ചത് ദൈവത്തിൻറെ വലിയ കാരുണ്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് തുഷാർ വെള്ളാപ്പള്ളിയെ ഇതുവരെ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി രാഷ്ട്രീയ പാർട്ടി അല്ലെങ്കിലും കേഡർ സമുദായ ക്രമമാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനക്കകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം പുറത്തു പറയില്ല. എല്ലാവരും ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. തുഷാർ ജയിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ താൻ തയാറല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാനോട് കോൺഗ്രസ് കാണിച്ചത് ചതിയാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഷാനിമോളെ നേരത്തെ അറിയാം. ഷാനിമോളുടെയും ഉസ്മാൻറെയും കല്യാണത്തിന് തൻറെ കാറിലാണ് പട്ടണ പ്രദക്ഷിണം നടത്തിയത്. ആരോടും അപമര്യാദയായി അവർ പെരുമാറാറില്ല. ഷാനിമോളെ കോൺഗ്രസ് ചതിച്ചു. എത്രകാലമായി അവർ കോൺഗ്രസിനു വേണ്ടി ഖദറിട്ട് നടക്കുന്നു. ദേശീയതലത്തിൽ എത്തേണ്ട നേതാവല്ലേ. അവർക്ക് നല്ല സീറ്റ് കൊടുക്കേണ്ടതല്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.