തൃശൂർ: കുഴല്‍പ്പണ കവർച്ച കേസില്‍ പത്തനംതിട്ട കോന്നിയിൽനിന്ന് അന്വേഷണ സംഘം തെളിവെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക. സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം. അതിനിെട, സുരേന്ദ്രെൻറ സെക്രട്ടറി ദിപിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച ചോദ്യംചെയ്യും. രാവിലെ 10ന് ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകി. ധർമരാജിനെ ഫോണിൽ ബന്ധപ്പെട്ടവരിൽനിന്നുള്ള തെളിവെടുപ്പാണ് നടക്കുന്നത്. സംഘടന സെക്രട്ടറിയടക്കമുള്ളവർ ഒന്നിലേറെ തവണയാണ് ധർമരാജുമായി ബന്ധപ്പെട്ടത്.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമാണെന്നാണ് പറഞ്ഞിരുന്നത്. തെക്കൻ കേരളത്തിലേക്കുള്ളതാണ് ഇതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം കോന്നിയിലെത്തിയത്. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ഇതിനിടെ സുരേന്ദ്രെൻറ ഹെലികോപ്ടർ യാത്രയെക്കുറിച്ചും അന്വേഷണം തുടങ്ങി. മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ മത്സരിച്ചതും രണ്ടിടത്തേക്കും ഹെലികോപ്ടറിൽ യാത്ര ചെയ്തതും പാർട്ടിയിൽ എതിർപ്പുണ്ടാക്കിയ സംഭവമാണ്. റോഡിലെ പരിശോധന ഒഴിവാക്കാനാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തതെന്നും ഇതിെൻറ മറവിൽ കള്ളപ്പണം കടത്തിയതായി സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓള് കേരള ആൻറി കറപ്ഷന്‍ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
സുരേന്ദ്രനെതിരെയുള്ള ആക്ഷേപം ശക്തമാവുകയും സി.കെ. ജാനുവിന് 40 ലക്ഷം കൈമാറിയെന്ന ആക്ഷേപം ഉയരുകയും ചെയ്തതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്. സോജിയും ആരോപണവുമായി രംഗത്തെത്തി. ഹെലികോപ്ടറിൽനിന്ന് പെട്ടികൾ കൊണ്ടുപോവുന്നദൃശ്യങ്ങളും പുറത്തുവന്നു. അന്ന് പൊലീസ് വേ അന്വേഷിച്ചില്ലെന്ന് സോജി ആരോപിക്കുന്നു. കേസിൽ പണം നഷ്ടപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിെൻറ സഹോദരൻ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫിസ് ജീവനക്കാരൻ മിഥുനെയും അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യംചെയ്തു. കുഴൽപ്പണക്കടത്തിൽ ധർമരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. ധർമരാജിനെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മിഥുനെ ചോദ്യം ചെയ്തത്.
വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം കവര്‍ച്ച സംഘത്തിന് ചോര്‍ത്തി നല്കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീർ, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.