കോഴിക്കോട്: മാവോവാദികളുടെ പേരിൽ േകാഴിക്കോട്ടെ പ്രമുഖ മൂന്നു വ്യവസായികൾക്ക് ഭീഷണിക്കത്തയച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കേസിൽ പൊലീസ് അന്വേഷിക്കുന്ന പാറോപ്പടി സ്വദേശി ഹബീബ് റഹ്മാെൻറ നിർമാണ കമ്പനിയുടെ ഓഫിസായി പ്രവർത്തിക്കുന്ന മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ സ്ഥാപനം, ചേളന്നൂർ േബ്ലാക്ക് ഓഫിസിന് സമീപത്തെ ബന്ധുവിെൻറ വീട്, എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് ഡിവൈ.എസ്.പി ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി രേഖകൾ കണ്ടെടുത്തത്.
കൽപറ്റക്ക് സമീത്തുനിന്നാണ് മാവോവാദികളുടെ പേരിൽ ജില്ലയിലെ പ്രമുഖ കരാറുകാരനും സ്വർണവ്യാപാരിക്കും ഭക്ഷ്യ എണ്ണ കമ്പനി ഉടമക്കും ഭീഷണിക്കത്തയച്ചത്. കത്തയച്ച പോസ്റ്റ് ഓഫിസിന് സമീപത്തെ സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശി ഷാജഹാനാണ് ഇത് അയച്ചതെന്ന് മനസ്സിലായത്. തുടർന്ന് ഹബീബ് റഹ്മാെൻറ പങ്ക് ബോധ്യപ്പെട്ടു. വ്യാപാര ഇടപാടുകൾ തെറ്റായ മാർഗത്തിലൂടെയാണെന്നും അതുകൊണ്ട് ഭീമമായ പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും മൂന്നു കത്തുകളിലായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ആദിവാസികൾക്കുള്ള സംരക്ഷണത്തിന് പണം ഉപയോഗിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഭീഷണിക്കത്തയച്ച സംഭവത്തെക്കുറിച്ച് ആദ്യം നിഷേധിച്ചെങ്കിലും ഗോവയിലേക്ക് മുങ്ങിയ ഷാജഹാൻ പൊലീസ് തെളിവുകൾ നിരത്തിയതോടെ കീഴടങ്ങാൻ തയാറായി കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ഭീഷണിപ്പെടുത്തി പണം തട്ടുക എന്നതിലുപരി പ്രതികളുടെ മാവോ ബന്ധത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. മുമ്പും ഭീഷണിപ്പെടുത്തി പണം തട്ടിയതായി വിവരമുണ്ട്. മുൻ മന്ത്രിയെയും കോഴിക്കോട്ടെ വ്യവസായിയെയും തെക്കൻ കേരളത്തിൽനിന്നുള്ള എം.പിയെയും ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഹബീബ് റഹ്മാെൻറ ഓഫിസ് സ്ഥലത്ത് രാത്രി അപരിചിതരെത്തുന്നുണ്ടെന്നും തർക്കങ്ങളും മറ്റും പതിവായിരുന്നുവെന്നും പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.