അടിമാലി: ലൈസന്‍സ് പുതുക്കാനെത്തിയ വീട്ടമ്മയെ അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെതിരായ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്.
ഇഷ്ടിക കളത്തിെൻറ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10നാണ് വാളറ സ്വദേശിനി അടിമാലി പഞ്ചായത്ത് ഓഫിസില്‍ എത്തുന്നത്. സെക്രട്ടറിയെ കണ്ട് വിവരം പറയാന്‍ ശ്രമിച്ചപ്പോൾ അപമാനിക്കുന്ന വിധത്തില്‍ സെക്രട്ടറി സംസാരിച്ചെന്നും കൈയേറ്റം ചെയ്തെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാട്ടി ഇവർ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി.
പരാതി അന്വേഷണത്തിനായി അടിമാലി ഇൻസ്പെക്ടർ സി.എസ്. ഷാരോണിന് കൈമാറി. വീട്ടമ്മയില്‍നിന്ന് വിശദ മൊഴിയെടുത്ത പൊലീസ് പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയെ സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ല. മാത്രമല്ല ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയശേഷം ഇറങ്ങിപ്പോവുകയും ചെയ്തു.
തുടർന്ന് പൊലീസ് വീട്ടമ്മയെ മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതി ഉള്ളതിനാലാണ് ലൈസന്‍സ് പുതുക്കിനല്കാത്തതെന്നും വീട്ടമ്മയെ അപമാനിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് ഇഷ്ടികക്കളം.
കഴിഞ്ഞവര്‍ഷവും ഈ സെക്രട്ടറി തന്നെ ലൈസന്‍സ് നല്‍കിയതായി രേഖകളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ ജാമ്യമില്ലാത്ത കേസാണ് സെക്രട്ടറിക്കെതിരെ ഉണ്ടായിരിക്കുന്നത്. അടിമാലി ബാര്‍ അസോസിയേഷന് നല്കിയ അപകീര്‍ത്തി കേസില്‍ കോടതി നേരത്തേ ജാമ്യമില്ലാത്ത അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇത് ഹൈകോടിയുടെ സ്റ്റേയില്‍ നില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.