കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ‌എസ്.എൽ.ഐ ആൻഡ് ജി.ഐ.എസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് അനുമതി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ എസ്.എൽ.ഐ ആൻഡ് ജി.ഐ.എസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ഇൻഷുറൻസ് വകുപ്പ് അനുമതി നൽകി. ഇതോടെ സർവീസിന് ഇടയിൽ മരണപ്പെട്ട 47 ഓളം ജീവനക്കാരുടെ മരണാനന്തരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാഹചര്യം തെളിഞ്ഞു.

കെ.എസ്.ആർ.ടി.സി യിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിവിധ വിഭാ​ഗം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയ എസ്.എൽ.ഐ, ജി.ഐ.എസ് എൽ.ഐ.സി, മറ്റ് നോൺ ഡിപ്പാർട്ട്മെന്റൽ റിക്കവറികൾ ഉൾപ്പെടെയുള്ളവ ഒരു വർഷത്തിനു മുകളിൽ കുടിശ്ശികയായിരുന്നു. ഈ കാലയളവിൽ 47 ഓളം ജീവനക്കാർ മരണമടയുകയും, അവരുടെ മരണാനന്തരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ 2022 ജനുവരി മാസം മുതൽ നവംബർ മാസം വരെയുള്ള 11 മാസത്തെ എസ്.എൽ.ഐ, ജി. ഐ. എസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപ പലിശയും പിഴപ്പലിശയും ഒഴിവാക്കി. ശബരിമല സ്പെഷ്യൽ സർവീസ് നടത്തിപ്പിൽനിന്നും ലഭ്യമായ അധിക വരുമാനത്തിൽ നിന്നുമുള്ള തുക ഇതിന് വേണ്ടി അടക്കുന്നതിനും, കഴിഞ്ഞ ഒരു വർഷ കാലയളവിൽ മരണപ്പെട്ട ജീവനക്കാരുടെ മരണാനന്തര ആനുകൂല്യങ്ങൾ പ്രത്യേക പരി​ഗണയിലൂടെ അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി അഭ്യർഥിച്ചിരുന്നു.

വിഷയം പരിശോധിച്ച സർക്കാർ കെ.എസ്.ആർ.ടി.സി യുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പ്രീമിയം അടക്കാതിരുന്നുവെന്ന വസ്തുത മനസിലാക്കി 1988 ലെ എസ്.എൽ.ഐ ചട്ടത്തിൽ ഇളവ് നൽ‍കി ഇതിനെ ഒരു പ്രത്യേക കേസ് ആയി പരി​ഗണിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും ഇൻഷുറൻസ് വകുപ്പ് അനുമതി നൽകുകയും ചെയ്തു. ഇതോടെയാണ് മരണമടഞ്ഞ ജീവനക്കാർക്ക് ഉൾപ്പെടെ ആനുകൂല്യം ലഭിക്കാൻ ഇടയാകുന്നത്.

എസ്.എൽ.ഐ, ജി. ഐ. എസ് കുടിശ്ശികത്തുകയായ 22.9 കോടി രൂപയും, 7.15 കോടി രൂപ എൽ.ഐ.സിക്കും ഈ മോശം ധനസ്ഥി സമയത്ത് തന്നെ ശബരിമല സ്പെഷ്യൽ സർവീസിൽ നിന്നും മിച്ചം പിടിച്ച തുക അടച്ചത് കൊണ്ടാണ് സർക്കാർ പലിശയും, പിഴപ്പലിശയും ഒഴിവാക്കി കെ.എസ്.ആർ.ടി.സിയെ സഹായിച്ചത്. ഈ ഇനത്തിൽ മാത്രം കോടികളുടെ ലാഭമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.

Tags:    
News Summary - Insurance Department approves SLI and GIS benefits for KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.