തൃശൂർ: ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിെൻറ കീഴിലുള്ള 403 ക്ഷേത്രങ്ങളിൽ ദിനേന ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഇൗ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി മുഖേനയാണ് ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയിരിക്കുന്നത്.
അപകടമരണത്തിന് ഒരു ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് പരമാവധി അര ലക്ഷം രൂപയും ലഭിക്കും. ഏതെങ്കിലും ഉത്സവസമയത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതല്ലാതെ ക്ഷേത്ര ദർശനത്തിന് എത്തുന്നവരെ ഇൻഷൂർ ചെയ്യുന്നത് ഇതാദ്യമാണ്. ക്ഷേത്ര ജീവനക്കാർക്ക് മെഡിക്കൽ റീ ഇേമ്പഴ്സ്മെൻറും ആവിഷ്കരിച്ചിട്ടുണ്ട്. എസ്റ്റാബ്ലിഷ്മെൻറ് ജീവനക്കാർക്ക് നൽകുന്ന അതേ വ്യവസ്ഥയിലാണ് ജീവനക്കാർക്ക് റീ ഇേമ്പഴ്സ്മെൻറ് നടപ്പാക്കുന്നത്.
രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് സ്വരാജ് റൗണ്ടിൽ ചിന്മയമിഷൻ ഹാളിൽ മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിെൻറ പ്രധാന സംഘാടകരെയും ഹരിതക്ഷേത്രം ഡോക്യുെമൻററിയുടെ അണിയറ പ്രവർത്തകരെയും ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.