രാഷ്ട്രീയ സംഘർഷം: മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്‍റലിജൻസ് മേധാവി

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്‍റലിജൻസ് മേധാവി മുഹമ്മദ് യാസീൻ. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് തന്നെ രേഖാമൂലം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയെന്നായിരുന്നു റിപ്പോർട്ട്. 

നിലവിൽ സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ തുടർസംഘർഷത്തിന് സാധ്യതയുണ്ട്. ജാഗ്രത പുലർത്താൻ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂർ റേഞ്ച് ഐ.ജിക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് യാസീൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - intelligence alert to kerala police officers bjp-cpm conflict -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.