തൃശൂർ: ജാഗ്രതാ നിർദേശമറിയിച്ച് പൊലീസ് റെയിൽവേ അധികൃതർക്ക് നൽകിയ കത്ത് ചോർന്നത് റെയിൽവേയിൽ നിന്നെന്ന് സൂചന. ഇക്കാര്യത്തിൽ പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഇത് റെയിൽവേ മാനേജരെ പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരസ്യ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
കത്ത് പുറത്തു വന്നതോടെ പല വ്യാഖ്യാനങ്ങൾക്കും ജനങ്ങളെ പരിഭ്രാന്തരാക്കാനും കാരണമായി. വീണ്ടും അത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന നിർദേശം പൊലീസിനും ലഭിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും ഇടയാക്കിയെങ്കിലും തൽക്കാലം നടപടികളിലേക്കൊന്നും കടക്കേണ്ടതില്ലെന്നാണ് നിർദേശമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ കത്ത് എഴുതിയതും റെയിൽവേക്ക് കൈമാറിയതും ജാഗ്രത കുറവുണ്ടായെന്ന് പൊലീസിനെ കുറ്റപ്പെടുത്തിയും കത്തിൽ പാലിക്കേണ്ട സൂക്ഷ്മതയിൽ റെയിൽവേക്ക് വീഴ്ചയുണ്ടായെന്നുമാണ് ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.