കൊടി സുനിയെ ചോദ്യംചെയ്യൽ: കസ്​റ്റംസ് നോട്ടീസ് ജയിലിൽ എത്തിയില്ല

തൃശൂർ: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ പ്രതി കൊടി സുനിയെ ചോദ്യം ചെയ്യാനുള്ള കസ്​റ്റംസ് നോട്ടീസ് വിയ്യൂർ ജയിലിൽ എത്തിയില്ല. ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യംചെയ്യാൻ കോടതിയുടെ അനുമതി വേണം.

ഇതിനായി ആദ്യം ജയിൽ സൂപ്രണ്ടിന് കസ്​റ്റംസ് കത്ത് നൽകണം. സൂപ്രണ്ട് ഈ കത്ത് കോടതിയെ അറിയിച്ചിട്ടുവേണം അനുമതി ലഭിക്കാൻ. എന്നാൽ ഇതുവരെയും കസ്​റ്റംസ് അപേക്ഷ ജയിലിൽ എത്തിയിട്ടില്ല.

സ്വർണക്കടത്ത് കേസിൽ അറസ്​റ്റിലായ അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായം ലഭിച്ചതായി മൊഴി നൽകിയിരുന്നു. ഷാഫിയോട് ബുധനാഴ്ച കൊച്ചി ഓഫിസിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Interrogation of Kodi Suni: Customs notice did not reach the jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.