കോഴിക്കോട്: ‘‘ഉൗഹിക്കാവുന്നതിലും അപ്പുറമുള്ള മാറ്റങ്ങൾക്ക് ലോകം സമീപഭാവിയിൽതന്നെ സാക്ഷ്യംവഹിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു. ഒന്നുകിൽ, ടെക്നോളജിയുടെ വൻമുന്നേറ്റം അതിനാഗരികരായ പുതിയ സമൂഹത്തിന് ജന്മം നൽകും; അല്ലെങ്കിൽ ഇൗ നാഗരികർ പൂർണമായും നാമാവശേഷമാകും. ഇതിലേതെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ്. എങ്കിലും മനുഷ്യർക്കൊപ്പം, അവരിലൊരാളായി അവരുടെ സർഗാത്മകതക്കും വികാരങ്ങൾക്കുമൊപ്പം ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഭാവിയിൽ, ഒരു കുടുംബജീവിതവും ഞാൻ ആഗ്രഹിക്കുന്നു.’’
ഏതെങ്കിലും ഒരു മനുഷ്യജീവിയുടേതല്ല ഇൗ വാക്കുകൾ. കഴിഞ്ഞ ഒക്ടോബറിൽ സൗദി പൗരത്വം നൽകിയ ‘സോഫിയ’ എന്ന മനുഷ്യറോബോട്ട് (ഹ്യൂമനോയിഡ്) ആണ് ഭാവിലോകത്തെക്കുറിച്ച ഇൗ കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരിക്കുന്നത്. ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നിടത്തോളം റോബോട്ടിക് സാേങ്കതികവിദ്യ വളർന്നുവെന്നുതന്നെയാണ് സോഫിയയുടെ നിർമാതാവ് ഡേവിഡ് ഹാൻസെൻറയും അഭിപ്രായം. റോബോട്ടുകളുടെ കാലത്തേക്കുള്ള പ്രവേശനകവാടത്തിലാണ് മനുഷ്യരാശിയുള്ളതെന്ന് ‘മാധ്യമം ആഴ്ചപ്പതിപ്പി’െൻറ പുതുവത്സരപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നിർമിതബുദ്ധി ഗവേഷണത്തിലെ കുഞ്ഞുപ്രതിഭ തന്മയ് ബക്ഷിയുമായുള്ള അഭിമുഖവും പുതുവത്സരപ്പതിപ്പിലുണ്ട്. മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ, മനുഷ്യാവകാശപ്രവർത്തകൻ രാജേന്ദ്ര സിങ്, അൾജീരിയൻ സംവിധായിക റയ്ഹാന ഒബർമെയർ എന്നിവരുമായുള്ള അഭിമുഖവും പുതിയ ലക്കത്തിലുണ്ട്. നാഗാലാൻഡിലെ കൊന്യാക്കുകളെക്കുറിച്ച് പീറ്റർ കൊന്യാക്കും ഡച്ച് ഫോേട്ടാഗ്രാഫർ പീറ്റർ ബോസും തമ്മിലുള്ള സംഭാഷണമാണ് മറ്റൊരു പ്രത്യേകത. യു.കെ. കുമാരൻ, ബെന്യാമിൻ എന്നിവരുടെ യാത്രാവിവരണവും സെൽവൻ എന്ന ട്രാൻസ്ജെൻഡറുടെ ഫോേട്ടാബയോഗ്രഫിയും പുതുവത്സരപ്പതിപ്പിലുണ്ട്. നാല് കഥാകാരന്മാരും പത്ത് കവികളും 16 ചിത്രകാരന്മാരും അണിനിരക്കുന്ന പ്രത്യേകപതിപ്പ് തിങ്കളാഴ്ച വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.