തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്രകാരന് ഇര്ഫാന് ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിെൻറ ചിത്രങ്ങളടക്കം ട്വിറ്ററിലൂടെയാണ് ഗവർണറുടെ അസാധാരണമായ പ്രതികരണം.
പരിപാടി വിവാദമാക്കണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ല. പ്രസംഗിക്കുന്നതിനിടെ ഇര്ഫാന് ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതുമായി ബന്ധപ്പട്ട് ചില കാര്യങ്ങൾ താൻ സംസാരിച്ചത്. ഈ സമയം ഇര്ഫാന് ഹബീബ് തന്നെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. അക്കാര്യം വിഡിയോയില്‍ വ്യക്തമാകും. മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ആക്രോശിച്ചു. തെൻറ സുരക്ഷ ഉദ്യോസ്ഥനെയും എ.ഡി.എസിനെയും തള്ളിമാറ്റി. അവർ പിന്നീട് ഇര്ഫാന് ഹബീബിനെ തടഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തിയെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോടാണ് താന്‍ പ്രതികരിച്ചത്. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍നിന്നും പ്രേക്ഷകരില്‍നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ട്വീറ്റിൽ ഗവർണർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.