representational image

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷന് മുന്നിലെ 11 കെ.വി വൈദ്യുതി തൂണിൽ കയറി; പിന്നീട് സംഭവിച്ചത്...

കറുകച്ചാൽ: മദ്യലഹരിയിൽ 11 കെ.വി വൈദ്യുതി തൂണിൽ കയറിയ ആളെ സുരക്ഷിതമായി താഴെയിറക്കി. വെട്ടിക്കാവുങ്കൽ പൂവമ്പാറപ്പടി സ്വദേശി വേണുവിനെയാണ് (48) മുൻ ഹോംഗാർഡും നാട്ടുകാരും ചേർന്ന് താഴെയിറക്കിയത്.ചൊവ്വാഴ്ച വൈകീട്ട് 5.45ഓടെ പൊലീസ് സ്‌റ്റേഷന് മുൻവശത്തെ 11 കെ.വി വൈദ്യുതി തൂണിലാണ് ഇയാൾ കയറിയത്. മുകളിലേക്കുകയറുന്നത് കണ്ട് പൊലീസ്, വിവരം കെ.എസ്.ഇ.ബി ഓഫിസിൽ അറിയിക്കുകയും തുടർന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കുകയുമായിരുന്നു.

ഇതിനിടെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ഇയാളോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി തൂണിന്റെ മധ്യഭാഗത്ത് നിലയുറപ്പിച്ചു.തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുൻ ഹോംഗാർഡ് പൂതകുഴിയിൽ കണ്ണിമല ജേക്കബ് വൈദ്യുതി തൂണിന് മുകളിലേക്കുകയറാതെ വേണുവിനെ പിടിച്ചുനിർത്തുകയും തുടർന്ന് ചുമലിലേറ്റി താഴെയിറക്കുകയുമായിരുന്നു.

പിന്നീട് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മുമ്പ് വെട്ടിക്കാവുങ്കലിലും ഇയാൾ ഇതേ രീതിയിൽ വൈദ്യുതി തൂണിൽ കയറിയിരുന്നു.

Tags:    
News Summary - Intoxicated man climbed the 11 KV electricity pole in front of the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.