പത്തനംതിട്ട: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കോയിപ്രം പൊലീസിന്‍റെ പിടിയിലായി. കുറിയന്നൂർ പി.ആർ.ഡി മിനി നിധി ലിമിറ്റഡിെൻറ മാനേജർ കോയിപ്രം തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ ഡേവിസാണ് (64) പിടിയിലായത്.
ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരുന്നു. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ അനിൽകുമാർ (59), ഇയാളുടെ ഭാര്യ ദീപ (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ നേരത്തേ എറണാകുളം എളമക്കരയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയിരുന്നു.പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റിയും നിക്ഷേപതുകകളുടെയും മറ്റും വിനിയോഗം സംബന്ധിച്ചും ഇൻസ്‌പെക്ടർ സജീഷ് കുമാറിെൻറ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.