കോഴിക്കോട്: ഇഖ്റ ആശുപത്രിയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിെൻറ പേരിൽ മറ്റ ു ജീവനക്കാർക്ക് വിവിധ സ്ഥലങ്ങളിൽ നാട്ടുകാരുടെ ഭ്രഷ്ട് ഭീഷണി. വാട്സ്ആപ്പിലൂടെ ചിലർ നടത്തിയ പ്രചാരണത്തെ തുടർന്ന് ഇഖ്റയിലെ രണ്ടു ജീവനക്കാരികളെ പേരാമ്പ്രയില്‍ ശനിയാഴ്ച രാത്രി ഒരു സംഘം തടഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളിലുള്ള ജീവനക്കാരോടും വീട് ടുകാരോടും വരെ ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും നിർബന്ധിക്കു ന്നതായി ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പി.സി. അൻവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചിലയിടങ്ങളിൽ ജോലിക്കു പോകാൻ അനുവദിക്കില്ലെന്ന ഭീഷണിയും ജീവനക്കാർക്ക് നേരിടേണ്ടിവരുന്നുണ്ട്.
ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളുംവരെ തെറ്റായ പ്രചാരണങ്ങൾക്ക് കൂട്ടുനിന്നതായി പരാതിയുയർന്നു. കൂടരഞ്ഞിയിൽ ഇഖ്റ ആശുപത്രി ജീവനക്കാരിക്ക് പൊതുകിണറ്റിൽനിന്ന് വെള്ളമെടുക്കുന്നതിനുപോലും വിലക്കും ഭീഷണിയുമുണ്ടായതിനെ തുടർന്ന് മാനേജ്മെൻറ് ഇവരെ ആശുപത്രിയിലേക്കു മാറ്റി.
12ഒാളം പരാതികളാണ് ഇത്തരത്തിൽ ഉണ്ടായത്. പേരാമ്പ്രയിൽ ജനപ്രതിനിധികളടക്കം ഇങ്ങനെ പെരുമാറിയതായി ഇഖ്റ ആശുപത്രി സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. കോവിഡ് പോസിറ്റിവായ സ്റ്റാഫ് നഴ്സുമായി ഒരു സമ്പര്‍ക്കവും പുലര്‍ത്താത്ത ജീവനക്കാരടക്കമുള്ളവര്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുന്ന കത്തുകള്‍ സഹിതമാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. വാര്‍ഡ് മെംബര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരില്‍നിന്ന് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ജീവനക്കാര്‍ ഇതില്‍ വിശദീകരിക്കുന്നുണ്ട്. റൂറൽ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച പരാതി നൽകിയതായി ഇഖ്റ ആശുപത്രി മാനേജ്മെൻറ് അറിയിച്ചു.
പേരാമ്പ്രയിൽ ഇഖ്റ ജീവനക്കാർ വീട്ടിൽ കയറുന്നത് തടഞ്ഞു
പേരാമ്പ്ര: കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു യുവതികളെ സ്വന്തം വീട്ടില്‍ കയറുന്നത് ഒരു സംഘം തടഞ്ഞു. യുവതികള്‍ ജോലി കഴിഞ്ഞ് ശനിയാഴ്ച രാത്രി ആശുപത്രിയുടെ വാഹനത്തിലാണ് പേരാമ്പ്ര മരുതേരിയിൽ എത്തിയത്. ഈ സമയം നാട്ടുകാരായ ചിലര്‍ ഇവരെ വീട്ടിലേക്ക് പോവുന്നത് തടയുകയായിരുന്നു.
ഇവര്‍ ജോലിചെയ്യുന്ന ആശുപത്രിയിലെ നഴ്സിന് കോവിഡ് ബാധയുണ്ടെന്നും അതിനാല്‍ യുവതികള്‍ വീട്ടിലെത്തിയാല്‍ വീട്ടുകാരും സമ്പർക്ക വിലക്കിൽ കഴിയണമെന്നും പറഞ്ഞാണ് തടഞ്ഞത്. ഇതോടെ യുവതികള്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര എസ്.ഐ പി.കെ. റഊഫിെൻറ നേതൃത്വത്തില്‍ പൊലീസും ഗ്രാമപഞ്ചായത്ത് അംഗം ജിഷ കൊട്ടപ്പുറവും ആര്.ആര്.ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി യുവതികളെ വീടിനു സമീപമുള്ള ആളില്ലാത്ത വീട്ടിൽ താമസിപ്പിച്ചു. പിന്നീട് ഇവർ അവരവരുടെ വീടുകളിലേക്കു മാറി. ഹെൽത്ത് ഇൻസ്പെക്ടർ ഇ.എം. ശശീന്ദ്രകുമാർ രക്ഷിതാക്കളെ വിളിച്ച് സമ്പർക്കവിലക്കിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.