ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപം മുസ്ലിം ലീഗ് ഓഫിസായി പ്രവർത്തിക്കുന്ന സി.എച്ച് സ്മാരക കെട്ടിടത്തിനുള്ളിൽ വൻ സ്ഫോടനം. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ലീഗ് ഓഫിസിെൻറ കോൺഫറൻസ് ഹാളിന് സമീപത്തുനിന്നും ഉഗ്ര ശേഷിയുള്ള മൂന്ന് നാടൻ ബോംബുകൾ, മൂന്ന് വടിവാൾ, ആറ് ഇരുമ്പുദണ്ഡ്, രണ്ട് മരദണ്ഡ് എന്നിവ കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ച ഒന്നരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. മൂന്നുനില കെട്ടിടത്തിൽ മൂന്നാം നിലയിലെ ഹാളിലായിരുന്നു സ്േഫാടനം.
സ്ഫോടനത്തിെൻറ ആഘാതത്തിൽ ഹാളിെൻറ ഭിത്തിയുടെ ഒരുഭാഗം ചിതറിത്തെറിച്ചു. സിമൻറ് കട്ടകൾ 20 മീറ്ററോളം അകലെ തെറിച്ചുവീണു. ജനൽ ചില്ലുകളും പൊട്ടിച്ചിതറി. ഓഫിസിനുള്ളിലെ കസേരകളും ചിന്നിച്ചിതറി. സമീപത്തെ മൂന്ന് കെട്ടിടങ്ങളുടെ ജനലുകളും തകർന്നു. സിമൻറ് കട്ടകൾ പതിച്ച് സമീപം നിർത്തിയിട്ട നാല് കാറുകൾ ഭാഗികമായി തകർന്നു. സ്ഫോടനശബ്്ദം കേട്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരും ബസ് സ്റ്റാൻഡിലുണ്ടായിരുന്നവരും ചിതറിയോടി. ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഫോടന ശബ്്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
എ.സിയുടെ കംപ്രസർ പൊട്ടിയ ശബ്്ദമാണെന്നായിരുന്നു ആദ്യ നിഗമനം. വൈകീട്ട് അഞ്ചു മണിയോടെയെത്തിയ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള ഐസ്ക്രീം ബോംബാണ് പൊട്ടിയതെന്ന് വ്യക്തമായി. ബോംബിെൻറ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിക്കുന്നതിനിടയിലാണ് ഓഫിസിെൻറ ഗോവണിക്ക് മുകളിൽ കൂട്ടിയിട്ട സാധനങ്ങൾക്കിടയിൽ ചാക്കിൽ കെട്ടിയ ആയുധങ്ങളും നാടൻ ബോംബുകളും കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മട്ടന്നൂർ സി.ഐ ജോഷി ജോസ്, ഇരിട്ടി എസ്.ഐ പി. സുനിൽകുമാർ, ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.