കോട്ടയം: നാഷനൽ സർവിസ് സ്കീം, എൻ.സി.സി, കലാകായിക, ഭിന്നശേഷി വിഭാഗക്കാർക്കുള്ള ഗ്ര േസ് മാർക്ക് വിതരണത്തിലും എം.ജി സർവകലാശാലക്കെതിരെ ഗുരുതര ആരോപണം. പെർഫോമൻസ് ഇയർ-സെമസ്റ്റർ നിബന്ധനകളില്ലാതെ നിരവധിപേർ ഗ്രേസ്മാർക്ക് നേടിെയന്നാണ് ആ ക്ഷേപം.
ഓരോ വിഭാഗത്തിനും ഗ്രേസ്മാർക്ക് നൽകുന്നതിന് വ്യക്തമായ മാർഗനിർദേശ ങ്ങളുണ്ടെന്നിരിക്കെ എല്ലാം കാറ്റിൽപറത്തിയെന്ന പരാതി വ്യാപകമാണ്. പരാജയപ്പെടുന്ന വിഷയങ്ങളിൽ ജയിക്കാൻ ആവശ്യമായ ഗ്രേസ്മാർക്ക് നൽകണമെന്നാണ് ചട്ടം. ഇതിനായി മാർ ക്ക് നൽകുന്നതിനും ക്രമീകരണങ്ങളുണ്ട്.
ആദ്യം െറഗുലർ പരീക്ഷ (ഫസ്റ്റ് അപ്പിയറൻസ്) മാത്രം പരിഗണിക്കുക. എന്നിട്ടും ജയിക്കുന്നില്ലെങ്കിൽ മാത്രം തുടർച്ചയായി വരുന്ന രണ്ടു പരീക്ഷ അവസരങ്ങൾകൂടി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ഇതൊന്നും പാലിക്കാതെ വഴിവിട്ട നീക്കങ്ങളാണ് നടന്നത്.
ഭിന്നശേഷി വിഭാഗക്കാരുടെ കാര്യത്തിലും ചട്ടങ്ങൾ ദുരുപയോഗം ചെയ്തു. ഗ്രേസ് മാർക്ക് നൽകിയശേഷവും വിജയിക്കാത്ത വിഷയങ്ങൾക്ക് കോഴ്സ് പൂർത്തിയായ ശേഷമുള്ള രണ്ട് സപ്ലിമെൻറ് പരീക്ഷകളിേലക്കുകൂടി ആനുകൂല്യം നൽകാൻ വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിലും പരാതിപ്രളയമാണ് ഉയരുന്നത്.
സിൻഡിക്കേറ്റിേൻറത് നയപരമായ തീരുമാനം –എം.ജി വി.സി
കോട്ടയം: മോഡറേഷൻ വിഷയത്തിൽ വ്യക്തി- നിക്ഷിപ്ത താൽപര്യങ്ങൾ സർവകലാശാല തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ്. സർവകലാശാല സിൻഡിക്കേറ്റ് എടുത്തത് നയപരമായ തീരുമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികളുടെ ഭാവി മാത്രമാണ് ഇക്കാര്യത്തിൽ പരിഗണിച്ചത്. ഒരു വിഷയത്തിന് മാത്രം പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ള അവസാന അവസരമെന്ന നിലയിലായിരുന്നു മോഡറേഷൻ നൽകിയത്. 125 വിദ്യാർഥികൾക്കാണ് ഇതിെൻറ ഗുണം ലഭിച്ചത്. സമാന രീതിയിലുള്ള 85 അപേക്ഷകൾ പരിഗണനയിലാണ്. പരീക്ഷനടത്തിപ്പ്, ഫലപ്രഖ്യാപനം, മോഡറേഷൻ എന്നിവ സിൻഡിക്കേറ്റിൽ നിക്ഷിപ്തമാണെന്ന് ൈവസ് ചാൻസലർ അവകാശപ്പെട്ടു.
സർവകലാശാല നാല് അദാലത്തുകളാണ് നടത്തിയിട്ടുള്ളത്. ഏറ്റവും അവസാനം ചേർന്ന അദാലത്തിൽ ഒരു മാർക്ക് മോഡറേഷൻ നൽകുന്നകാര്യം പരിഗണിച്ചിരുന്നു. ഒരു വിദ്യാർഥി അപേക്ഷ നൽകുകയും ചെയ്തു. ഇത് അക്കാദമിക്ക് കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്തു. അദാലത്തിൽ ശിപാർശ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.