കോഴിക്കോട്: ആർ.എസ്.സ് നേതാക്കളുമൊന്നിച്ച് പ്രവർത്തിക്കാൻ എ.ഡി.ജി.പിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നിയമസഭകക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ.
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്രമസമാധാനം കൈകാര്യംചെയ്യുന്ന എ.ഡി.ജി.പിക്ക് ആർ.എസ്.എസുമായി എന്ത് സ്വകാര്യമാണ് പറയാനുള്ളത്? മുഖ്യമന്ത്രി അറിയാതെ എ.ഡി.ജി.പിക്ക് ഇങ്ങനെ പ്രവർത്തിക്കാനാവുമോ? പൊലീസ് എന്തുചെയ്യുന്നു എന്നറിയാൻ കഴിയുന്നില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം അർഹനല്ലെന്നും മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.