തിരുവനന്തപുരം: കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനുനേരെ നടത്തിയ വ്യക്ത്യധിക്ഷേപത്തെ സോണിയ ഗാന്ധിയും കെ.പി.സി.സി നേതൃത്വവും പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സി.പി.എം നേതാക്കളെയും കുടുംബാംഗങ്ങളെയും നിരന്തരമായി ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും െസക്രേട്ടറിയറ്റ് ആരോപിച്ചു.
നേതാക്കള്‍ക്കെതിരെ നീചമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി തന്നെയാണ് സി.പി.എം. പേക്ഷ, തങ്ങളുടെ രീതി അതല്ല. നേതാക്കളുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിെൻറ അധഃപതനത്തിെൻറ തെളിവാണ്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രിെയയും ഓഫിസിെനയും കുടുംബെത്തയും വലിച്ചിഴച്ചു.
നിയമസഭ സമ്മേളനവും ഓണക്കാലവുമായതിനാലാണ് പത്രസമ്മേളനം നടത്താത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും പത്രസമ്മേളനം നടത്തുന്നില്ലെന്ന് ആരോപിച്ചു. കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നതെന്ന് ജനം കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആര്‍ക്കും മൂടിെവക്കാനാവില്ലെന്നും സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.
പരാമർശം വക്രീകരിച്ച് വ്യക്തിഹത്യയാക്കി –കൊടിക്കുന്നിൽ
കൊല്ലം: കേരള സമൂഹം ചർച്ച ചെയ്ത നവോത്ഥാന പദ്ധതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരാമർശത്തെ വക്രീകരിച്ച് മുഖ്യമന്ത്രിയുടെയും കുടുംബത്തിെൻറയും നേർക്കുള്ള വ്യക്തിഹത്യയെന്ന രീതിയിൽ അവതരിപ്പിക്കുകയും അതിെൻറ പേരിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവന നടത്തുകയും ചെയ്തത് നിർഭാഗ്യകരമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി.
സി.പി.എം പ്രസ്താവന വായിക്കുമ്പോൾ ഓർമവരുന്നത് സോളാർ കേസിെൻറ പേരിൽ മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തെ നീചമായി ആക്രമിച്ച സംഭവമാണ്. കേരളത്തിൽ കുടുംബമായി മാന്യമായി ജീവിക്കാനുള്ള അവകാശം സി.പി.എം നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമേയുള്ളൂവെന്നാണോ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തന്റെ പരാമർശം വ്യാഖ്യാനിച്ച് വികൃതമാക്കി നടത്തുന്ന സൈബർ ആക്രമണവും പ്രസ്താവനകളും തുറന്നുകാട്ടുന്നത് സി.പി.എം സ്ത്രീവിരുദ്ധത ശീലമാക്കിയ ആട്ടിൻതോലിട്ട ചെന്നായയുടെ രൂപമാെണന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.