കൊച്ചി: കാസർകോട് ഐ.എസ് കേസിലെ മുഖ്യപ്രതി അബ്ദുൽ റാഷിദ് അബ്ദുല്ല മരിെച്ചന്ന റിപ്പോർട്ടുകൾ എൻ.ഐ.എ കൊച്ചി യൂനിറ്റ് തള്ളി. അഫ്ഗാനിസ്താനിൽ യു.എസ് വ്യോമാക്രമണ ത്തിൽ ഇയാൾ അടക്കം ഒമ്പത് ഇന്ത്യക്കാർ കൊല്ലപ്പെെട്ടന്ന് മാസങ്ങൾക്കുമുമ്പ് ദേശീ യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടതായി സ ്ഥിരീകരിക്കുന്ന ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ് വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. ഇയാൾ ഇപ്പോഴും ഒളിവിൽ തന്നെയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.
ഐ.എസുമായി ബന്ധമുള്ള ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളിൽനിന്നാണ് നാല് കുട്ടികളും റാഷിദ് അടക്കം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അഫ്ഗാനിൽ െകാല്ലപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, അഫ്ഗാനിസ്താനിലെ അടക്കം അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെട്ടെങ്കിലും ഇയാളുടെ മരണം സ്ഥിരീകരിക്കാവുന്ന ഒരു വിവരവും ലഭിച്ചില്ലെന്നാണ് എൻ.ഐ.എ പറയുന്നത്.
മാധ്യമ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ കോടതി എൻ.ഐ.എക്ക് നിർദേശം നൽകിയിരുന്നു. മരണം നിരാകരിച്ചുള്ള എൻ.ഐ.എയുടെ മറുപടി അംഗീകരിച്ച കോടതി ഇനി ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.
2016 മേയ്-ജൂൺ മാസങ്ങളിലാണ് അബ്ദുൽ റാഷിദിെൻറ നേതൃത്വത്തിൽ ഇരുപതോളം പേർ കേരളം വിട്ടത്. ഇയാളുടെ ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഇതിലുൾപ്പെട്ടിരുന്നു. രാജ്യം വിട്ടശേഷം ഇയാളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടിരുന്നു. ഐ.എസുമായി ബന്ധപ്പെട്ട ആശയമുൾപ്പെടുത്തിയ നിരവധി ക്ലിപ്പുകളും ഇയാൾ അയച്ചിരുന്നു. എന്നാൽ, മാസങ്ങളായി ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതിനിടെയാണ് മരണവാർത്തയും പുറത്തുവന്നത്. റാഷിദിനൊപ്പം ചേരാൻ ശ്രമിച്ചെന്നാരോപിച്ച് 2016ൽ ഡൽഹി വിമാനത്താവളത്തിൽവെച്ച് ബിഹാർ സിതാമാർഹി സ്വദേശിനി യാസ്മിൻ അഹമ്മദി സാഹിദിനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.