കണ്ണൂർ: െഎ.എസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട അഞ്ച് കണ്ണൂർ സ്വദേശികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറ സ്വദേശി റിഷാൽ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളിയിലെ ടി.വി. ഷമീർ (45), ഷമീറിെൻറ മൂത്ത മകൻ സൽമാൻ (20), കമാൽപീടികയിലെ മുഹമ്മദ് ഷാജിൽ (25) എന്നിവർ കൊല്ലപ്പെട്ടതായാണ് പൊലീസ് പുറത്തുവിട്ടത്.
പല കാലങ്ങളിലായി നാട്ടിൽ നിന്ന് പോയതാണിവരെന്നും പിന്നീട് സിറിയയിൽ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂരിൽ നിന്ന് ആകെ 15 പേരാണ് െഎ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. ഇതിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട അഞ്ചുപേർക്കു പുറമെ അഞ്ചുപേർ ഇപ്പോഴും സിറിയയിലാണുള്ളത്. കണ്ണൂരിലെ െഎ.എസ് കേസുകൾ എൻ.െഎ.എ ഏറ്റെടുക്കുമെന്ന് ജില്ല പൊലീസ് ചീഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതു സംബന്ധിച്ച് വകുപ്പുതല നടപടികൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാക്ക് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (23), തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ. ഹംസ(57), തലശ്ശേരി ചേറ്റംകുന്ന് സൈനാസിൽ മനോഫ് റഹ്മാൻ (42) എന്നിവരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന വിവരം ഇവരും പൊലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചതായി ഇവരുടെ ബന്ധുക്കളും പൊലീസിന് കൈമാറിയിട്ടുണ്ട്. അതിനിടെ കേസന്വേഷണം ശക്തിപ്പെടുത്തുന്നതിന് പൊലീസ് ശ്രമം തുടങ്ങി. ഇതിനായി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രത്തിെൻറ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദനാണ് അന്വേഷണ ചുമതല. റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് നീക്കം.
എൻ.െഎ.എ അന്വേഷണത്തിന് ഒരുങ്ങുന്നു
കൊച്ചി: െഎ.എസ് ബന്ധം സംശയിക്കുന്ന അഞ്ചുപേരെ കണ്ണൂരിൽ അറസ്റ്റ് ചെയ്ത കേസിൽ എൻ.െഎ.എ അന്വേഷണത്തിനൊരുങ്ങുന്നു. യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഇതിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നൽകുന്ന മുറക്ക് അന്വേഷണം ഏെറ്റടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എൻ.െഎ.എ കൊച്ചി യൂനിറ്റ് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ. ഹംസ (57), തലശ്ശേരി ചേറ്റംകുന്ന് ൈസനാസിൽ മനോഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി ഹൗസിൽ എം.വി. റാഷിദ് (23) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഏതാനും മലയാളികളെ തടഞ്ഞ് തിരിച്ചയച്ചതായി നേരത്തേ എൻ.െഎ.എക്ക് വിവരം ലഭിച്ചിരുന്നു. ഇതിൽ കണ്ണൂർ കൂടാളി സ്വദേശി ദാറുൽ ഷറഫിൽ ഷാജഹാൻ എന്ന മുഹമ്മദ് ഇസ്മായിൽ മുഹ്യിദ്ദീനെ നേരത്തേ എൻ.െഎ.എ ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്പോർട്ടിൽ കടക്കാൻ ശ്രമിക്കവെ തുർക്കിയിൽ പിടിയിലായ ഇയാൾ ഇപ്പോൾ എൻ.െഎ.എ ഡൽഹി യൂനിറ്റിെൻറ കസ്റ്റഡിയിലാണ്. കണ്ണൂരിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യില്ലെന്നാണ് സൂചന. ചോദ്യം ചെയ്താൽ കേസ് ഏറ്റെടുക്കുകയാണെങ്കിൽ എൻ.െഎ.എക്ക് ചോദ്യം ചെയ്യുന്നതിന് നിയമ തടസ്സമുണ്ടാകും. ഇൗ സാഹചര്യത്തിൽ എൻ.െഎ.എ അന്വേഷണ കാര്യത്തിൽ തീരുമാനമാകുംവരെ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.