ചെന്നൈ/കൊച്ചി: െഎ.എസ് അനുകൂലികളായ മൂന്നുപേരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നി യമപ്രകാരം (യു.എ.പി.എ) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഉക്കടം അ മ്പുനഗർ ഷാജഹാൻ, ഉക്കടം വിൻസൻറ് റോഡ് മുഹമദ് ഹുസൈൻ, കരിമ്പുക്കട ഷേഖ് ശഫിയുല്ല എന്നിവരാണ് പ്രതികൾ. ഇവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. പ്രതികളെ കോയമ്പത്തൂർ പ്രിൻസിപ്പൽ ജില്ല ജഡ്ജി ആർ. ശക്തിവേൽ ജൂൺ 28 വരെ റിമാൻഡ് ചെയ്തു.
എൻ.െഎ.എ നടത്തിയ റെയ്ഡുകൾക്ക് തുടർച്ചയായാണ് കോയമ്പത്തൂർ സിറ്റി പൊലീസും നടപടി സ്വീകരിച്ചത്. എൻ.െഎ.എ അറസ്റ്റ് ചെയ്ത മുഹമദ് അസാറുദ്ദീൻ ഉൾപ്പെടെ ആറു പ്രതികളുമായും ഇവർക്കും അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഒരാഴ്ചക്കിടെ െഎ.എസ് ബന്ധത്തിെൻറ പേരിൽ കോയമ്പത്തൂരിൽനിന്ന് ഒമ്പതുപേരാണ് അറസ്റ്റിലായത്.
അതിനിടെ, ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് എൻ.ഐ.എ പിടികൂടിയ കോയമ്പത്തൂർ സൗത്ത് ഉക്കടം അൽ അമീൻ കോളനിയിൽ ഹിദായത്തുല്ലയെ (38) എറണാകുളത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് മൂന്നാം പ്രതിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.