കോഴിക്കോട്: മുസ്ലിം സമുദായത്തിന് ഇടതുപക്ഷം അനർഹമായത് നൽകുന്നുവെന്ന നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച ഹുസൈൻ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും പ്രതിഷേധാർഹവുമെന്ന് ഐ.എസ്.എം.
മുസ്ലിം സമുദായം അനർഹമായത് നേടുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണം സത്യസന്ധമാണെങ്കിൽ കേരളത്തിലെ ഓരോ മേഖലയിലെയും സമുദായ പ്രാതിനിധ്യം അദ്ദേഹം പുറത്തുവിടണം.
ജോലി, ഉദ്യോഗസ്ഥ, ഭരണ മേഖലകളിലെ സമുദായ പ്രാതിനിധ്യം പുറത്തുവരുകയും ജാതി സെൻസസ് നടപ്പാക്കുകയും ചെയ്താൽ കാര്യങ്ങൾ ആർക്കും വ്യക്തമാകുന്നതേയുള്ളൂ. അനുചിത പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വെള്ളാപ്പള്ളി പിന്മാറണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.