കൊച്ചി: ഇസ്ലാമോഫോബിയയുടെ കാലത്ത് മതത്തിന്റെ മാനവിക സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കൾ മുന്നോട്ടുവരണമെന്ന് ആഹ്വാനംചെയ്ത് ഐ.എസ്.എം സംസ്ഥാന സമ്മേളനം സമാപിച്ചു. ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ലൈംഗിക വൈകൃതങ്ങൾ പ്രചരിപ്പിക്കുന്നത് അപകടകരമാണെന്ന് സമ്മേളനം വ്യക്തമാക്കി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണാർഥം രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളുടെ മറവിൽ സ്വവർഗരതിയും ലൈംഗിക വൈകൃതങ്ങളും സർക്കാർ സംവിധാനങ്ങളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ഗൗരവകരമാണ്. വിവാഹേതര ബന്ധങ്ങളെയും സ്വവർഗരതിയെയും വെള്ളപൂശുന്ന ആശയങ്ങളുടെ പ്രചാരണത്തെ ഗൗരവമായി കാണണം. മഹത്തായ മാനവിക-ധാർമിക മൂല്യങ്ങളുടെ പ്രചാരണത്തിലൂടെയും കുടുംബ ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചുപിടിച്ചുകൊണ്ടുള്ള സജീവ ഇടപെടലുകളിലൂടെയും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്നും സമ്മേളനം വിലയിരുത്തി.
സമാപന സമ്മേളനം ഓൾ ഇന്ത്യ അഹ്ലെ ഹദീസ് സെക്രട്ടറി ശമീം അഖ്തർ നദ്വി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, ഡോ. ഹുസൈൻ മടവൂർ, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ. അസീസ്, കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, എൻ.വി. അബ്ദുറഹ്മാൻ, എ.പി. അബ്ദുസ്സമദ്, ഡോ. സുൽഫിക്കറലി, എം.എസ്.എം ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി നസീറുദ്ദീൻ റഹ്മാനി, ഡോ. അബ്ദുൽ ഹസീബ് മദനി, അഹമ്മദ് അനസ് മൗലവി, ഉനൈസ് പാപ്പിനിശ്ശേരി, എ. അസ്ഗറലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, റഹ്മത്തുല്ല സ്വലാഹി, നവാസ് ഒറ്റപ്പാലം, എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, റിജിൽ മാക്കുറ്റി, അഡ്വ. ഫൈസൽ ബാബു, ഡോ. ജംശീർ ഫാറൂഖി, പി.വി. അഹമ്മദ് സാജു, അഡ്വ. കെ.എസ്. മുഹമ്മദ് ദാനിഷ്, ഹനീഫ് കായക്കൊടി, എം.എം. അക്ബർ, അബ്ദുസ്സലാം മോങ്ങം, മുസ്തഫ തൻവീർ, എൻ.വി. സക്കരിയ, ഡോ. മുനീർ മദനി, അബ്ദുറഹ്മാൻ മദീനി, ഖുദ്റത്തുല്ല നദ്വി, സി.ആർ. മഹേഷ് എം.എൽ.എ, അബ്ദുൽ മുഹ്സിൻ, സുബൈർ പീടിയേക്കൽ, ഇ.കെ.എം. പന്നൂർ, ഷഫീഖ് അസ്ലം, അബ്ദുന്നാസർ സ്വലാഹി, നൗഷാദ് കരുവണ്ണൂർ, എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഇ.കെ. ബരീർ അസ്ലം, ഡോ. പി.പി. അബ്ദുൽ ഹഖ്, അബ്ദുറസാഖ് കൊടുവള്ളി, മുഹമ്മദ് അമീർ, ഡോ. വസീൽ തുടങ്ങിയവർ സംസാരിച്ചു. വിചിന്തനം വാരിക വെബ്സൈറ്റ് ലോഞ്ചിങ് എ.പി. അബ്ദുസ്സമദും ഐ.എസ്.എം വിഷൻ 2030 പ്രഖ്യാപനം പി.കെ. സക്കരിയയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.