കൊണ്ടോട്ടി: മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ആത്മീയ ചൂഷകരായ പൗരോഹിത്യം നടത്തുന്ന ദുർവ്യാഖ്യാനങ്ങളാണ് സമുദായത്തിൽ ഭിന്നതയും അനൈക്യവും ഉണ്ടാക്കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന സമിതി കൊട്ടപ്പുറത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.
മനുഷ്യ സമൂഹത്തിൽ ഐക്യവും കെട്ടുറപ്പും ഉണ്ടാക്കാൻ സാധിക്കുന്ന ഇസ്ലാമിക വേദഗ്രന്ഥത്തിന്റെ കലർപ്പില്ലാത്ത ഉള്ളടക്കങ്ങളിലേക്ക് മടങ്ങാൻ മതപണ്ഡിതർ സന്നദ്ധരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
കൊട്ടപ്പുറം സംവാദത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ‘ഉയർന്നു കേട്ട തൗഹീദും തകർന്നുവീണ ശിർക്കും’ പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡന്റ് എൻ.വി. അബ്ദുറഹിമാൻ, ടി.പി. അബ്ദുറസാഖ് ബാഖവി, ഇ.കെ.എം. പന്നൂർ, ശഫീഖ് അസ്ലം, അഹമദ് അനസ് മൗലവി, ഐ.എസ്.എം ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി, കെ.എം.എ. അസീസ്, ശാഹിദ് മുസ്ലിം, ടി. യൂസുഫലി സ്വലാഹി, എൻ. കുഞ്ഞിപ്പ മാസ്റ്റർ, തൻസീർ സ്വലാഹി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.