ഐ.എസ്.എം ഇന്റർനാഷനൽ കൊളോക്കിയത്തിൽ കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി മുഖ്യപ്രഭാഷണം നടത്തുന്നു

ഐ.എസ്.എം ഇന്റർനാഷനൽ കൊളോക്കിയത്തിന് തുടക്കം

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷനൽ കൊളോക്കിയത്തിന് പ്രൗഢ തുടക്കം. ‘ഇസ്‌ലാഹിന്റെ രീതി ശാസ്ത്രം’ തലക്കെട്ടിൽ കോഴിക്കോട് മലബാർ ഗേറ്റ് ഹോട്ടലിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൊളോക്കിയത്തിൽ രീതിശാസ്ത്രം, ബുദ്ധി, പ്രമാണങ്ങൾ, പാരമ്പര്യം, പരിഷ്കരണം, രാഷ്ട്രീയം എന്നീ വിഷയങ്ങളിലായി 25 പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ‘പരിഷ്കരണവും പാരമ്പര്യവും’ വിഷയത്തിൽ യു.എസ്.എ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി പ്രഫസർ ബർണാഡ് ഹൈക്കൽ സംസാരിച്ചു. പ്രഫ. കെ.പി സകരിയ്യ, ഡോ. പി.ടി നൗഫൽ, ഡോ. അബ്ദുന്നസീർ അസ്ഹരി, ഡോ. ജമാലുദ്ദീൻ ഫാറൂഖി, അബ്ദുൽ അലി മദനി, ഡോ. പി.എം മുസ്തഫ സുല്ലമി, അലി മദനി മൊറയൂർ, ഡോ. അബ്ദുൽ മജീദ് മദനി, മുഹമ്മദ് സിനാൻ, ഡോ. സൈഫുദ്ദീൻ കുഞ്ഞ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, കെ.എം ജാബിർ, ഡോ. ജാബിർ അമാനി, അഡ്വ. നൂർ അമീന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സഹൽ മുട്ടിൽ, ഡോ. അൻവർ സാദത്ത്, റാഫി കുന്നുംപുറം, നദീർ കടവത്തൂർ, ശരീഫ് കോട്ടക്കൽ, സലാഹുദ്ദീൻ നിലമ്പൂർ, ഹാസിൽ മുട്ടിൽ, റഫീഖ് നല്ലളം, മിസ്ബാഹ് ഫാറൂഖി, ആസിഫ് പുളിക്കൽ, നവാസ് അൻവാരി, നബീൽ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, അബ്ദുൽ ഷബീർ, ഷാനവാസ് ചാലിയം, പി.സി അബ്ദുൽ ഖയ്യൂം, അഡ്വ. നജാദ് കൊടിയത്തൂർ, നദ നസ്റിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

രണ്ടാം ദിനമായ ഇന്ന് കർമശാസ്ത്രം, ആധുനികത, തഫ്സീർ, ലിബറലിസം, പ്രബോധനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് 15 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുക. കെ. മുരളീധരൻ എം.പി, എ. അബ്ദുൽ ഹമീദ് മദീനി, ഡോ. ഇല്യാസ് മൗലവി, ഡോ. എം.എച്ച് ഇല്യാസ്, ഡോ. സുഫിയാൻ അബ്ദുസ്സത്താർ തുടങ്ങിയവർ സംസാരിക്കും.


Tags:    
News Summary - ISM International Colloquium begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.