???????????? ????????????? ????? ?.????.?? ????????? ??.??. ????????????? ??????????????? ??.??.?? ?????????? ??.??. ??????????????? ???? ??????? ?????????????????

എം.എം. അക്ബറിനെ വേട്ടയാടാനുള്ള നീക്കം അപലപനീയം -ടി.പി. അബ്​ദുല്ലക്കോയ മദനി

കോഴിക്കോട്: ഇസ്​ലാമിക പ്രബോധകനും ഗ്രന്​ഥകാരനുമായ എം.എം. അക്ബറിനെതിരെയുള്ള നീക്കം ആശങ്ക ഉളവാക്കുന്നതാണെന്ന്  കെ.എൻ.എം സംസ്​ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി പറഞ്ഞു. മുതലക്കുളത്ത്​ ഐ.എസ്​.എം ഗോൾഡൻ ജൂബിലി പ്രഖ്യാപന  സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ആശങ്ക ലഘൂകരിക്കാൻ സർക്കാറി​െൻറ  ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്.

ജനാധിപത്യ സർക്കാറുകളിലും നീതിന്യായ വ്യവസ്​ഥയിലുമാണ് മതന്യൂനപക്ഷങ്ങൾ  പ്രതീക്ഷ അർപ്പിക്കുന്നത്. ഇതിനനുസരിച്ച് സത്യസന്ധവും നീതിയുക്​തവുമായ നിലപാടെടുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം. വർഗീയ  ഫാഷിസം ചിന്താസ്വാതന്ത്ര്യത്തിനും പ്രബോധന സ്വാതന്ത്ര്യത്തിനും തടയിടാനുള്ള ആസൂത്രിത നീക്കം നടത്തുകയാണ്. എം.എം. അക്ബറിനെ  വേട്ടയാടാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഇതിനെ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുമായി ചേർന്ന് നീതിപീഠത്തിൽ വിശ്വാസമർപ്പിച്ച്  നേരിടണം. മത, സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരിക രംഗത്തുള്ളവർ നീതി നിഷേധത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ  പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്​ലാമിക പ്രബോധന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ആസൂത്രിത നീക്കം  വിവേകത്തോടെ ചെറുക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭ്യർഥിച്ചു.

ഓൾ ഇന്ത്യ അഹ്​ലേ ഹദീസ്​ ഖാസിൻ മൗലാന അബ്​ദുൽ വകീൽ പർവേസ്​ (മഹാരാഷ്​ട്ര) ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീളുന്ന ഗോൾഡൻ  ജൂബിലി പദ്ധതികളുടെ പ്രഖ്യാപനം ടി.പി. അബ്​ദുല്ലക്കോയ മദനിയും അന്താരാഷ്​ട്ര ഇസ്​ലാമിക് എക്സിബിഷൻ പ്രഖ്യാപനം ഡോ. ഹുസൈൻ  മടവൂരും നിർവഹിച്ചു. ഐ.എസ്​.എം സംസ്​ഥാന പ്രസിഡൻറ്​ ഡോ. എ.ഐ. അബ്​ദുൽ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു.  കെ.എൻ.എം  ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം ഖുർആൻ പഠന പദ്ധതി പ്രഖ്യാപനം എം. സ്വലാഹുദ്ദീൻ മദനി  നിർവഹിച്ചു. എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, എ. അസ്​ഗറലി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്​, പ്രഫ. എൻ.വി. അബ്​ദുറഹ്​മാൻ, പി.കെ.  സക്കരിയ്യ സ്വലാഹി, നിസാർ ഒളവണ്ണ, അഹ്​മദ് അനസ്​ മൗലവി, ഷരീഫ് മേലേതിൽ, ജലീൽ മാമാങ്കര, മമ്മൂട്ടി മുസ്​ലിയാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - ISM on M.M akbar issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.