തേഞ്ഞിപ്പലം: രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണത്തിനെതിരെ ധൈഷണിക മുന്നേറ്റത്തിന് പ്രഫഷനലുകൾ നേതൃത്വം നൽകണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പ്രൊഫക്സൽ’ പ്രഫഷനൽസ് ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. യു.പിയിലെ മുറാദാബാദിൽ യുവ മുസ്ലിം ഡോക്ടറെ പേര് ചോദിച്ച് ക്രൂരമായി മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും ആശങ്കജനകവുമാണ്. വർഗീയ ഫാഷിസത്തിന്റെ കിരാതമായ അക്രമ-കൊലപാതകങ്ങൾക്കെതിരെ മതേതര ജനാധിപത്യ ശക്തികൾ ചേർന്നുനിൽക്കണമെന്നും സംഭവത്തിൽ കേന്ദ്രഭരണകൂടത്തിലെ സഖ്യകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുർറഹീം മെക്കാർതെ മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം സംസ്ഥാന ഭാരവാഹികളായ നൂർ മുഹമ്മദ് നൂരിഷാ, പി.പി. ഉണ്ണീൻ കുട്ടി മൗലവി, പ്രഫ. എൻ.വി. അബ്ദുർറഹ്മാൻ, ഡോ. പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു
വിവിധ സെഷനുകളിൽ ഡോ. ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, എം.എം. അക്ബർ, നൂർ സേട്ട്, ഡോ. പി.എ. കബീർ, ഡോ. സുൽഫിക്കറലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. പി. സരിൻ, അഡ്വ. പി.കെ. ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ഡോ. പി. മുസ്തഫ, മുസ്ത്വഫാ ബാംഗ്ലൂർ, പി.എം.എ. ഷമീർ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, സുബൈർ പീടിയേക്കൽ, അഹ്മദ് അനസ് മൗലവി, മുസ്ത്വഫാ തൻവീർ, ഡോ. മുനീർ മദനി, ജൗഹർ അയനിക്കോട്, അൻസാർ നൻമണ്ട, ഇൻസ്പെയർ കൺവീനർ സിറാജ് ചേലേമ്പ്ര, എം.എസ്.എം ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, ഡോ. നൗഫൽ ബഷീർ, നബീൽ മാഞ്ചേരി, ഡോ. കെ. നസറുദ്ദീൻ, പി.കെ. മുഹമ്മദ് ശാഫി, മുനീർ കാക്കനാട് എന്നിവർ സംസാരിച്ചു.
കിഡ്സ് ഗാർഡനിൽ ജലീൽ പരപ്പനങ്ങാടി, സജീഷ് കൃഷ്ണ, ഡോ. ഹജ്ഫ, നാസർ ഫാറൂഖി, അബ്ദുസ്സലാം അൻസാരി, സി.എം. ഷറീന എന്നിവർ കുട്ടികളുമായി സംവദിച്ചു. ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.എം.എ. അസീസ്, ബരീർ അസ്ലം, ഡോ. ജംഷീർ ഫാറൂഖി, നാസർ മുണ്ടക്കയം, ആദിൽ അത്വീഫ് സ്വലാഹി, ഷാഹിദ് മുസ്ലിം ഫാറൂഖി, റഹ്മത്തുല്ല സ്വലാഹി, ജലീൽ മാമാങ്കര, ശിഹാബ് തൊടുപുഴ, ജാസിർ രണ്ടത്താണി, യാസർ അറഫാത്ത്, സൈദ് മുഹമ്മദ് എന്നിവർ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.