കൊച്ചി: ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിലെ ഏഴാം പ്രതിയും ഗുജറാത്ത് മുൻ ഡി.ജി.പിയുമായ ആർ.ബി. ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞു. ശ്രീകുമാറിെൻറ മുൻകൂർ ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ഹരിപാലിെൻറ ഇടക്കാല ഉത്തരവ്.
മറ്റു പ്രതികളായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യഹരജികൾ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഈ ഹരജിയും മാറ്റാൻ കോടതി നിർദേശിച്ചു. ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നിൽ പാക് ബന്ധം സംശയിക്കുന്നതായും രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ഗൂഢാലോചനയിൽ ശ്രീകുമാറിന് വ്യക്തമായ പങ്കുണ്ടെന്നും വ്യക്തമാക്കി.
ചാരക്കേസ് നടക്കുേമ്പാൾ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായി തിരുവനന്തപുരത്തുണ്ടായിരുന്നെന്നും ഡി.ജി.പിയുടെ അപേക്ഷയനുസരിച്ച് ചാരക്കേസിെൻറ അന്വേഷണത്തിന് പൊലീസിനെ സഹായിക്കാൻ ഐ.ബി നിയോഗിച്ച ടീമിൽ ഉൾപ്പെടുത്തിയിരുന്നെന്നും ശ്രീകുമാറിെൻറ ഹരജിയിൽ പറയുന്നു. നമ്പി നാരായണനെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറ്റൊരു ശാസ്ത്രജ്ഞൻ ഡി. ശശികുമാരനെയാണ് ചോദ്യം ചെയ്തത്. ഇതിെൻറ റിപ്പോർട്ട് അന്നത്തെ ഐ.ബി ഡയറക്ടർക്ക് കൈമാറിയിരുന്നു. ചോദ്യം ചെയ്യൽ വിഡിയോയിൽ പകർത്തിയിട്ടുണ്ട്. 70 വിഡിയോ ടേപ്പുകളിലാണ് പകർത്തിയതെന്നും ഹരജിയിൽ പറയുന്നു.
ശ്രീകുമാർ നേരേത്ത ഗുജറാത്ത് ഹൈകോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടിയിരുന്നു. കേരളത്തിലെത്തി മുൻകൂർ ജാമ്യഹരജി നൽകാനുള്ള കാലയളവെന്ന നിലക്കായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിെൻറ കാലാവധി വ്യാഴാഴ്ച കഴിഞ്ഞതിനെത്തുടർന്നാണ് കേരള ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.