ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന: പതിമൂന്നാം പ്രതി മാത്യു ജോണിനെ ചോദ്യം ചെയ്തു

കോഴിക്കോട്: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിമൂന്നാം പ്രതിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഇന്‍റലിജൻസ് ബ്യൂറോ മുൻ ജോയിന്‍റ് ഡയറക്ടർ ആയിരുന്ന മാത്യു ജോണിനെയാണ് ചോദ്യം ചെയ്തത്. സി.ബി.ഐ ഡൽഹി സംഘം കോഴിക്കോട് എത്തിയാണ് ചോദ്യം ചെയ്തത്.

ചാരക്കേസ് അന്വേഷണവേളയിൽ നമ്പി നാരായണൻ, ശശി കുമാർ അടക്കമുള്ളവരെ ഐ.ബി. മുൻ ജോയിന്‍റ് ഡയറക്ടറായിരുന്ന മാത്യു ജോൺ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്പി നാരായണൻ സി.ബി.ഐക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

ചാരക്കേസ് ഗൂഢാലോചനയിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ അടക്കമുള്ളവർ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ഊർജിതമാക്കിയത്. ഗൂഢാലോചന കേസിൽ സുപ്രീംകോടതി നിർദേശം ലഭിച്ചതിന് പിന്നാലെ ഐ.ബി. മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.വി. തോമസിനെ ചോദ്യം ചെയ്തിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേർ കേസില്‍ പ്രതികളാണ്​. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മു​ൻ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ർ എ​സ്. വി​ജ​യ​ൻ, എ​സ്.​ഐ ആ​യി​രു​ന്ന ത​മ്പി എ​സ്.​ ദു​ർ​ഗാ​ദ​ത്ത്​ എ​ന്നി​വ​ർ​ക്ക്​ ​ഹൈ​കോ​ട​തി നേരത്തെ ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചിരുന്നു. കൂടാതെ, കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍സി​ല്‍ ഓ​ഫി​സ​റാ​യി​രു​ന്ന 11ാം പ്ര​തി പി. ​എ​സ്. ജ​യ​പ്ര​കാ​ശി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന ഉ​ത്ത​ര​വിന്‍റെ കാ​ലാ​വ​ധി കോടതി വീ​ണ്ടും നീ​ട്ടു​ക​യും ചെ​യ്​​തു.

മു​ൻ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ർ എ​സ്. വി​ജ​യ​ൻ ന​ൽ​കി​യ റി​പ്പോ​ര്‍ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ 1994ല്‍ ​വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചാ​ര​ക്കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

Tags:    
News Summary - ISRO scam case: CBI interrogates 13th accused Mathew John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.