ഐ.എസ്​.ആർ.ഒ​ ഗൂഢാലോചന കേസ്​: മുൻകൂർ ജാമ്യത്തിനെതിരെ മറിയം റഷീദയും ഫൗസിയ ഹസനും

കൊച്ചി: ഐ.എസ്.ആർ.ഒ ഗൂഢാലോചന ​േകസിൽ പ്രതികളായ മുൻ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത്​ ചാരക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ് പീഡനങ്ങൾക്കിരയായ മാലി വനിതകൾ ഹൈകോടതിയിൽ.

ചാരക്കേസി​െൻറ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ കേസിൽ മുഖ്യപ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ വിജയ​െൻറയും തമ്പി എസ്. ദുർഗാദത്തി​െൻറയും മുൻകൂർ ജാമ്യഹരജിയെ എതിർത്ത്​ മറിയം റഷീദയും ഫൗസിയ ഹസനുമാണ്​ കോടതിയെ സമീപിച്ചത്​. തങ്ങളെകൂടി കേൾക്കാതെ ജാമ്യം അനുവദിക്കരുതെന്ന്​ ആവശ്യപ്പെട്ടാണ്​ കേസിൽ കക്ഷിചേരാൻ ഇരുവരും ഹരജി നൽകിയിരിക്കുന്നത്​​.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ അറസ്​റ്റുൾപ്പെടെയുള്ള നടപടികളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും റോയും ഐ.ബിയും ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് ഈ നടപടികൾ ഉണ്ടായതെന്നുമുള്ള വിജയ​െൻറയും തമ്പിയു​െടയും വാദം ശരിയല്ലെന്ന് മാലി വനിതകളുടെ ഹരജിയിൽ പറയുന്നു.

ഇവർക്ക്​ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തങ്ങൾക്ക് നീതി നിഷേധിക്കുന്ന നടപടിയാകും. മുൻ പൊലീസ്​ ഉദ്യോഗസ്ഥരായ ഹരജിക്കാരുടെ വാദങ്ങൾക്കെതിരെ വിശദ എതിർവാദങ്ങൾ സമർപ്പിക്കാൻ ഉദ്ദേശ്യമുണ്ട്​. അതിന്​ അവസരം നൽകണമെന്ന്​ ഇരുവരും നൽകിയ ഹരജിയിൽ പറയുന്നു. ചാരക്കേസിൽ ആരോപണവിധേയനായ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - ISRO spy case: Mariam Rasheeda and Fouzia Hassan against anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.