ഐ.എസ്.ആര്‍.ഒ ചാരക്കേസ്; മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വെളിപ്പെടുത്തലുകൾ. ഐ.എസ്.ആർ.ഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ.ബി ശ്രീകുമാർ പറഞ്ഞിട്ടാണ്. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ നിരന്തരം സമ്മർദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറഞ്ഞു.

ഐ.ബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. അതേസമയം, ശാസ്ത്രജ്ഞൻമാർ ചാരവൃത്തി ചെയ്തു എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയിൽ നിന്ന് ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച്‌ സ്‌പൈ നെറ്റ്വർക്കുണ്ടെന്ന് ഫൗസിയയിൽ നിന്ന് വിവരം ലഭിച്ചു.

നമ്പി നാരായണന്‍റെ ബന്ധവും ഇവരുടെ മൊഴിയിൽ നിന്ന് വ്യക്തമായി. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചുവെച്ചു. സക്വാഡ്രന്‍റ് ലീഡർ കെ.എൽ. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശിപാർശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.

Tags:    
News Summary - ISRO spy case; Siby Mathews said that IB had told about the arrest of Mariam Rasheeda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.