തിരുവനന്തപുരം: ചെക് പോസ്റ്റുകളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ട് നി രത്തി അന്ത്യശാസനം നൽകിയിട്ടും കാര്യങ്ങൾ പഴയപടി. കൈക്കൂലിയും ക്രമവിരുദ്ധപ്രവർത ്തനങ്ങളും തടയാൻ ഗതാഗതവകുപ്പ് നിർദേശിച്ച ക്രമീകരണം ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ തന്നെ അട്ടിമറിച്ചു. നിർദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതോടെ ഗതാഗത വകുപ്പ് ട്രാൻസ്പോർട്ട് കമീഷണറേറ്റിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ആർ.ടി.ഒ, ജോയൻറ് ആർ.ടി ഒാഫിസുകളിൽനിന്ന് ജീവനക്കാരെ മൂന്നു മാസത്തിലൊരിക്കൽ ചെക് പോസ്റ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന നിലവിലെ ക്രമീകരണം അവസാനിപ്പിക്കണമെന്ന ഗതാഗത വകുപ്പിെൻറ നിർദേശമാണ് ഇനിയും നടപ്പാകാത്തത്. പകരം നാലും അഞ്ചും ജില്ലകൾ ഉൾപ്പെടുന്ന മേഖലകൾ കേന്ദ്രീകരിച്ച് ചെക് പോസ്റ്റ് ഡ്യൂട്ടി നിശ്ചയിക്കാനായിരുന്നു ആവശ്യം.
സാധാരണ മൂന്നു മാസം കൂടുേമ്പാഴാണ് ചെക് പോസ്റ്റുകളിൽ മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ (എം.വി.െഎ, എ.എം.വി.െഎ) മാറ്റി നിയോഗിക്കുന്നത്. ആർ.ടി.ഒകൾ അടിസ്ഥാനപ്പെടുത്തി ഡ്യൂട്ടി ക്രമീകരിക്കുേമ്പാൾ ഒരേ ജീവനക്കാർതന്നെ മൂന്നു മാസത്തെ ഇടവേളകളിൽ ചെക് പോസ്റ്റുകളിലെത്തും. ആർ.ടി.ഒകളിലാകെട്ട എം.വി.െഎ, എ.എം.വി.െഎമാരുടെ എണ്ണം കുറവാണെന്ന സാഹചര്യത്തിൽ വിശേഷിച്ചും. ജില്ലകൾ ഉൾപ്പെടുന്ന മേഖലകൾ കേന്ദ്രീകരിച്ച് ക്രമീകരണമേർപ്പെടുത്തുേമ്പാൾ ചെക്പോസ്റ്റ് ഡ്യൂട്ടി കിട്ടുന്ന കാലപരിധിയും കൂടും.
ഇതോടെ കൂടുതൽ ‘വരുമാനം’ ലാക്കാക്കി ചെക് പോസ്റ്റ് പരിധിയിലെ ആർ.ടി.ഒ, േജായൻറ് ആർ.ടി.ഒകളിലേക്ക് സ്ഥലം മാറ്റത്തിനുള്ള മത്സരവും ഇതിന് പിന്നാലെയുള്ള അനാരോഗ്യപ്രവണതയും കുറയുമെന്നായിരുന്നു ഗതാഗതവകുപ്പിെൻറ കണക്കുകൂട്ടൽ. ആറു മാസം മുമ്പാണ് സർക്കാർ ട്രാൻസ്പോർട്ട് കമീഷണറേറ്റിന് നിർദേശം നൽകിയത്. എന്നാൽ, സമയം വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടി ഒരോ സ്ഥലംമാറ്റ സമയത്തും നിർദേശം അട്ടിമറിക്കുകയാണ്. തുടർച്ചയായി ഒഴികഴിവുകൾ നിരത്തി പഴയ സംവിധാനം നിലനിർത്താൻ ശ്രമിക്കുന്നതിനു പിന്നിൽ ട്രാൻസ്പോർട്ട് കമീഷണറേറ്റ് കേന്ദ്രീകരിച്ച് ആസൂത്രിത നീക്കമുെണ്ടന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.