മണ്ണഞ്ചേരിയിലെ മോഷണ ശ്രമത്തിന് പിന്നിൽ 'കുറുവ സംഘ'മെന്ന് സൂചന; സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്

മണ്ണഞ്ചേരി: മണ്ണഞ്ചേരിയിൽ നടന്ന മോഷണ ശ്രമത്തിന് പിന്നിൽ തമിഴ് കുറുവ സംഘമെന്ന് സൂചന ലഭിച്ചതായി പൊലീസ്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നേതാജി ജങ്ഷന് സമീപം മണ്ണേഴത്ത് വീട്ടിൽ രേണുക അശോകന്റെ വീട്ടിൽ നടന്ന മോഷണശ്രമത്തെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ജാഗ്രത വേണമെന്ന് പൊലീസ് അറിയിച്ചു.

മുഖം മറച്ച് അർധനഗ്നരായി രാത്രിയുടെ മറവിലാണ് ഇവർ എത്താറുള്ളത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളിൽ രണ്ട് പേരാണുള്ളത്. ഇവർ ഇത്തരത്തിൽ മുഖം മറച്ച് അർധനഗ്നരായി പ്രത്യേക രീതിയിൽ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇവരുടെ വേഷവും ശരീരഭാഷയിൽ നിന്നുമാണ് പൊലീസിന് ഇത് കുറുവ സംഘമാണെന്ന് മനസിലായത്.

രേണുകയുടെ വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷ്‌ടാക്കൾ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത ദിവസം പുലർച്ചെയാണ് രേണുക മോഷണശ്രമം അറിഞ്ഞത്. തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽ നിന്നുമാണ് മോഷ്‌ടാക്കളുടെ ദൃശ്യം ലഭിച്ചത്.

Tags:    
News Summary - It is hinted that a 'Kuruva sangam' is behind the theft attempt in Mannancheri; CCTV footage is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.