ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്നത് മനുഷ്യത്വരഹിതം -എം.ബി. രാജേഷ്

തൃത്താല: ഇസ്രായേൽ ഭീകരതയെ പിന്തുണക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എം.ബി. രാജേഷ് എം.എൽ.എ. 'ഫലസ്തീൻ; സയണിസ്റ്റ് ഭീകരതയുടെ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തെ ആസ്പദമാക്കി പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീൻ അയ്യൂബി എജു സിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിന്‍റെ ചരിത്രം തന്നെ കടന്നാക്രമിക്കുന്നതും അധിനിവേശ സ്വഭാവവുമാണ്. അവരുടെ ജനിതകമായ സ്വഭാവമാണ് ഇപ്പോഴും അവർ തുടർന്നു പോരുന്നത്. ഫലസ്തീൻ ജനതയുടെ മേൽ അഴിച്ചുവിടുന്ന ഇത്തരം കണ്ണില്ലാ ക്രൂരതകൾ നമുക്കു മുമ്പിൽ പ്രകടമായി കാണുമ്പോഴും ഇസ്രായേലിന്‍റെ ഭീകരതയെ ഇപ്പോഴും പിന്തുണക്കുന്നത് സമാധാനത്തിന് എതിരാണ്. ഫലസ്തീനെ പിന്തുണക്കേണ്ടത് ഓരോരുത്തരുടെയും ധാർമികമായ ഉത്തരവാദിത്തമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റ് ഇ.വി. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. വെബിനാറിൽ ചരിത്ര ഗവേഷകൻ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒറവിൽ ഹൈദർ മുസ്‌ലിയാർ, അബ്ദുല്‍ കബീര്‍ അഹ്സനി, ഇ.വി. നസീര്‍, എ.പി. അഷ്റഫ്, ടി.കെ. ശരീഫ് നുസ്‌രി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    
News Summary - it is inhuman to support israel attck on palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.