തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തെ അറിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹേമ കമ്മിറ്റ് റിപ്പോർട്ട് പുറത്തുവിടേണ്ടത് അനിവാര്യമാണെന്നും വനിത കമീഷൻ. വനിത കമീഷന്റെ നിലപാട് കൂടി പരിഗണിച്ചാണ് നിലവിലെ കോടതി വിധിയെന്നും വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. സിനിമ മേഖലയിൽ സ്ത്രീകൾ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയാണ്. പരാതി പരിഹാര സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നില്ല. വനിത കമീഷൻ സർക്കാരിന്റെ നിർദേശപ്രകാരം വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ കഴിയണമെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തെ അറിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രശ്ന പരിഹാരങ്ങളും പരസ്യപ്പെടുത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് വനിത കമീഷൻ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.