സമരത്തിൽ പങ്കെടുക്കുന്നവർ എല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല- എം.വി. ഗോവിന്ദൻ

ത​ളി​പ്പ​റ​മ്പ്: കോ​ഴി​ക്കോ​ട് ആ​വി​ക്ക​ലി​ൽ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ല്ലാം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ആ ​രീ​തി​യി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം അ​ത് ന​ട​ത്തു​ന്ന​വ​രു​ടെ വ​ർ​ഗീ​യ നി​ല​പാ​ടി​ന്റെ ഭാ​ഗ​മാ​ണെ​ന്നും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ പ​റ​യാ​ൻ ഒ​രു മ​ടി​യും ഇ​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ.

ജ​ന്മ​നാ​ടാ​യ മൊ​റാ​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഒ​രു മ​ത വി​ഭാ​ഗ​ത്തി​നും എ​തി​ര​ല്ല. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​പ്പം നി​ർ​ത്തി അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണി​ത്. അ​തി​നെ വേ​റെ​യെ​വി​ടെ​യെ​ങ്കി​ലും ത​ള​ച്ചി​ടാ​നു​ള്ള ശ്ര​മം ആ​രു ന​ട​ത്തി​യാ​ലും വി​ജ​യി​ക്കി​ല്ല. എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - It is not said that all the participants in the strike are terrorists - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.