പട്ടികജാതി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : പട്ടികജാതി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടിക ജാതി വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതി നടപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചു. 2020-21ൽ 86 അപേക്ഷകൾ ലഭിച്ചതിൽനിന്ന് 11 പേരെ തിരഞ്ഞെടുത്ത് അവർക്ക് 20.73 ലക്ഷം രൂപ സഹായം നൽകി. 2021-22ൽ 66 അപേക്ഷകരുണ്ടായിട്ടും മൂന്ന് പേർക്ക് മാത്രമാണ് 5,31,316 രൂപ സഹായമായി നൽകിയത്.

2022-23 ൽ 66 അപേക്ഷകൾ ലഭിച്ചു. എന്നാൽ, 15 പേർക്ക് 13,50,000 രൂപയാണ് നൽകിയത്. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നിൽക്കുന്ന ജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്ന തിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഠനമുറി നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ഓരോ വർഷവും ഈ ഇനത്തിൽ ധാരാളം അപേക്ഷകൾ ഉണ്ടായിട്ടും അവരുടെ ആവശ്യം തിറവേറ്റപ്പെടുന്നതിനു തുക ഉൾക്കൊള്ളിച്ചു പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചു.

ഇതുമൂലം പല വിദ്യാർഥികൾക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുമായിരുന്ന ഈ ആനുകൂല്യം നഷ്ടപ്പെട്ടു. നഗരസഭയിലുള്ള പട്ടികജാതി വിഭാഗക്കാരുടെ യഥാർഥ വിവരം നഗരസഭ സൂക്ഷിക്കുകയും ആ വിവരം സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിനനുസരിച്ച് ബജറ്റ് വിഹിതം ആവശ്യപ്പെടുകയും ചെയയ്തിരുന്നുവെങ്കിൽ അപേക്ഷിച്ച, അർഹതയുള്ള എല്ലാവർക്കും പഠനമുറി നൽകാൻ സാധിക്കുമായിരുന്നു എന്ന് ഓഡിറ്റ് വിലയിരുത്തി.

മെറിറ്റോറിയസ് സ്കോളർഷിപ്പിനു 2020-21ൽ34, , 2022-23 ൽ 102 എന്നിങ്ങനെ ആകെ 156 അപേക്ഷകൾ ലഭിച്ചതിൽ 29 പേർക്കും 88 മാത്രമാണ് ആനുകൂല്യം നല്‌കാൻ സാധിച്ചത്. 2021-22 വർഷത്തിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. 

നഗരസഭ നൽകിയ വിവരമനുസരിച്ച് പട്ടിക ജാതി കോളനികളിലുള്ള കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത 53 കുടുംബങ്ങൾ ഉണ്ട്. കോളനികളിലല്ലാതെ ഏഴ് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും വീടുമില്ലാതെ ജീവിക്കുന്നു. സ്വന്തമായി ഭൂമിയുണ്ടായിട്ടും വിടില്ലാത്ത കുടുംബങ്ങൾ എട്ടാണെന്നും കണക്കുണ്ട്.

എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയവും കൂടിവെള്ള സൗകര്യവുമുണ്ടെന്ന വിവരം നൽകിയത്. എന്നാൽ കോളനികളിലുള്ള 401 വീടുകളിൽ 237 വീടുകൾക്ക് മാത്രമേ കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാകുന്നുള്ളൂ. നഗരസഭയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ആകെ 21 പട്ടികജാതി കോളനികളും 401 വീടുകളും 1767 ആൾക്കാരും ഉണ്ട്. കോളനിയിലല്ലാതെ താമസിക്കുന്ന ആളുകളെയും ചേർത്ത് മൊത്തം 2815 പേർ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിർവിഹിക്കുന്നതിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - It is reported that the Malappuram Municipal Corporation has not been able to ensure basic facilities for Scheduled Caste families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.